നരിപ്പറ്റ: (kuttiadi.truevisionnews.com) ഹെൽത്തി കേരള പരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പ് നരിപ്പറ്റയിലെ ഹോട്ടലുകളുടെ ശുചിത്വ നിലവാര പരിശോധന നടത്തി.
മലിനമായ സാഹചര്യത്തിൽ ഭക്ഷണ പാനിയങ്ങൾ പാചകം ചെയ്യുന്നതും, സൂക്ഷിക്കുന്നതും, വിതരണം ചെയ്യുന്നതും ,ഭക്ഷ്യ സുരക്ഷ നിയമപ്രകാരമുള്ള ഹെൽത്ത് കാർഡ് ഇല്ലാത്തതും കുടിവെള്ള ഗുണനിലവാര പരിശോധന ഫലം എന്നിവയുടെ അഭാവം തുടങ്ങിയ ന്യൂനതകൾ പ്രകാരമാണ് പരിശോധന നടത്തിയത്.
പരിശോധനയിൽ കണ്ടെത്തിയ കൈവേലിയിലെ തൃപ്തി ഹോട്ടൽ, ഓറഞ്ച് ഹോട്ടൽ, ചീക്കൊന്നിലെ അടുക്കള ഹോട്ടൽ, കെ. എം. ഫ്രൂട്ട് സ്റ്റാൾ ആന്റ് കൂൾബാർ എന്നീ സ്ഥാപനങ്ങൾ നിർദേശങ്ങൾ പാലിക്കാത്തതിനാൽ താത്കാലികമായി പ്രവർത്തനം നിർത്തിവെക്കാൻ ലീഗൽ നോട്ടീസ് നൽകി.
പരിശോധനയ്ക്ക് നരിപ്പറ്റ കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ എം.എസ്.സന്തോഷ്‌കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എൻ.കെ.ഷാജി, കെ.കെ.ദിലീപ്കുമാർ, വി. അക്ഷയ്കാന്ത്, ഇ.ആർ.രഞ്ജുഷ എന്നിവർ നേതൃത്വം നൽകി. പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതാണെന്ന് പ്രാദേശിക പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ.ഷാരോൺ.എം.എസ് അറിയിച്ചു.
#Sanitation #check #Health #department #notice #close #four #hotels #Naripatta