കക്കട്ടിൽ : ( www.truevisionnews.com) ഫീസടക്കാൻ പണമില്ലാത്തതിനെ തുടർന്ന് ചൈനയിലെ ഗ്യൂ ആൻക്സി മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ കുടുങ്ങി എം ബി ബി എസ് വിദ്യാർത്ഥിനി.
കക്കട്ടിൽ കുളങ്ങരത്ത് ചെറിയകോട്ടയിൽ അജിതയുടെ മകൾ നിജിയാണ് എംബിബിഎസ് പഠനം പൂർത്തിയാക്കിയിട്ടും സർട്ടിഫിക്കറ്റ് കിട്ടാതെ ചൈനയിൽ കുടുങ്ങിക്കിടക്കുന്നത്.
സൗദിയിലായിരുന്ന പിതാവ് വത്സരാജൻ കോവിഡ് കാലത്ത് അസുഖം ബാധിച്ച് മരിച്ചതോടെയാണ് നിജിയുടെ പഠനം പ്രതിസന്ധിയിലായത്.
ബന്ധുക്കളുടെ ആഭരണങ്ങൾ വിറ്റും മറ്റും പഠനം പൂർത്തിയിക്കിയെങ്കിലും 24 ലക്ഷം രൂപ അടക്കാൻ ബാക്കിയുള്ളതിനാൽ യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ് വിട്ട് നൽകുന്നില്ല എന്ന് കുടുംബം പറയുന്നു.
നാട്ടിൽ വരാൻ കഴിയാതെ കൂട്ടുകാരുടെ മുറിയിൽ കഴിയുകയാണ് നിജി. ഡിസംബർ 28-നുള്ളിൽ മുഴുവൻ തുകയും അടച്ചില്ലെങ്കിൽ യൂനിവേർസിറ്റിയിൽ നിന്ന് പുറത്താക്കും എന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.
28-ന് യൂണിവേഴ്സിറ്റി അക്കൗണ്ടിൽ പണമെത്തണമെങ്കിൽ 22-നെങ്കിലും ഇവിടെ നിന്ന് അയക്കണം.
ഫണ്ട് സമാഹരണത്തിനായി സേവ് എം.ബി.ബി.എസ്. സ്റ്റുഡന്റ്സ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ചേർന്ന ബഹുജന കൺവെൻഷൻ കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തിരുന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ.റീത്ത അദ്ധ്യക്ഷത വഹിച്ചു. നസീറ ബഷീർ,ആർ.കെ.റിൻസി, സുധീർ,എ.വി.നാസറുദ്ദീൻ, കെ.ടി.രാജൻ, ചേണിക്കണ്ടി അബ്ദുൽ അസീസ്, പി.എം.അഷ്‌റഫ്, വി.പി.ശ്രീധരൻ, ബീന കുളങ്ങരത്ത്, വി.വി.വിനോദൻ എന്നിവർ സംസാരിച്ചു.
എം.എൽ.എ.മാരായ കെ.പി.കുഞ്ഞമ്മദ് കുട്ടി,ഇ.കെ.വിജയൻ എന്നിവർ രക്ഷാധികാരികളായും
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.വി.മുഹമ്മദലി,(നാദാപുരം)വി.കെ.റീത്ത(കുന്നുമ്മൽ) കൺവീനർമാരായും വിദ്യാഭ്യാസ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
നിങ്ങളാൽ കഴിയുന്ന തുക,അതെത്ര ചെറുതായാലും സഹായിക്കണമെന്ന് കുടുംബം അഭ്യർത്ഥിക്കുന്നു.
അക്കൗണ്ട് വിവരങ്ങൾ:
Account holder name: Ajitha.,C.K,
Account no: 16520100042679
Ifsc code: FDRL0001652
Branch: Mahe
Google Pay no: 884 827 0368 , Ajitha Valsaraj
#No #money #pay #fees #MBBS #student #Kuttyadi #stuck #China #despite #completing #her #studies #unable #reach #home