കുറ്റ്യാടി: വികസിത ഭാരത ആശയങ്ങള്‍ പ്രധാനമന്ത്രിക്ക് മുമ്പാകെ അവതരിപ്പിക്കാന്‍ യുവജനങ്ങള്‍ക്ക് അവസരം നല്‍കുന്ന വികസിത ഭാരത് യങ് ലീഡേഴ്സ് ഡയലോഗിലേക്ക് ഡിസംബര്‍ 10 വരെ അപേക്ഷിക്കാം.
ദേശീയ യുവജനോത്സവതിന്റെ ഭാഗമായി ജനുവരി 11,12 തിയതികളില്‍ ന്യൂ ഡല്‍ഹിയിലെ ഭാരത മണ്ഡപത്തിലാണ് മത്സരങ്ങളിലൂടെ തെരഞ്ഞെടുക്കുന്ന യുവജനങ്ങളുമായി പ്രധാനമന്ത്രി വികസന സങ്കല്‍പങ്ങള്‍ ചര്‍ച്ച ചെയ്യുക.
മേരാ യുവ ഭാരത് പ്ലാറ്റ്ഫോമില്‍ സംഘടിപ്പിക്കുന്ന ക്വിസ് പരിപാടിയിലൂടെ മത്സരത്തിന്റെ ഒന്നാം ഘട്ടം തുടങ്ങും.
ഇതില്‍ വിജയികളാവുന്നവര്‍ക്ക് തുടര്‍ന്നു ബ്ലോഗ്, ഉപന്യാസ മത്സരങ്ങളും പങ്കെടുത്താണ് സംസ്ഥാനതല യങ് ഡയലോഗിലെ വിജയികളെ കണ്ടെത്തുക. വിജയികള്‍ക്ക് ഒരു ലക്ഷം, 75,000, 50,000 രൂപ ക്രമത്തില്‍ ഒന്നു, രണ്ടു, മൂന്ന് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും ലഭിക്കും.
300 പ്രോല്‍സാഹന സമ്മാനങ്ങളും ഉണ്ട്. മത്സരങ്ങള്‍ http://mybharat.gov.in സംബന്ധിച്ച വിശദാംശങ്ങള്‍ എന്ന പോര്‍ട്ടലിലും നെഹ്റു യുവ കേന്ദ്ര, നാഷണല്‍ സര്‍വീസ് സ്‌കീം ഓഫീസുകളിലും ലഭ്യമാണ്.
#DevelopedIndia #Can #share #ideas #PrimeMinister #Registration #till #10