കുറ്റ്യാടി:(kuttiadi.truevisionnews.com) മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായി വേളം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ഹരിത സഭ നടത്തി.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റിഷാൽ അദ്ധ്യക്ഷനായി.ഹരിത സഭ ലക്ഷ്യങ്ങൾ ഹലൂനയും ശ്രാവണ റിപ്പോർട്ടും അവതരിപ്പിച്ചു.
വൈസ് പ്രസിഡണ്ട് കെ.സി. ബാബു, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ സുമ മലയിൽ, പി. സൂപ്പി മാസ്റ്റർ, മെംബർമാരായ ഇ.പി.സലിം, അസീസ് കിണറുള്ളതിൽ സി.പി. ഫാത്തിമ, ബീന കെ, പി.പി.ചന്ദ്രൻ മാസ്റ്റർ കെ.കെ.ഷൈനി, അനീഷ പ്രദീപ് സെക്രെട്ടറി സി കെ റഫീഖ് ,അസിസ്റ്റന്റ്സെക്രട്ടറി സിബി പി പി,ഹെൽത് ഇൻസ്‌പെക്ടർ നിഖിൽ രാജ് ,ജെ എച്ച് ഐ നന്ദകുമാർ കെ കെ തുടങ്ങിയവർ പങ്കെടുത്തു.
ഹരിത സഭയിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും തുണിസഞ്ചികൾ വിതരണം ചെയ്തു. മുംന ഫാത്തിമ നന്ദി പറഞ്ഞു.
#Garbage #free #New #Kerala #Childrens #Harita #Sabha #also #distributed #cloth #bags.