മരുതോങ്കര: (kuttiadi.truevisionnews.com) മുണ്ടക്കുറ്റി ദേശപോഷിണി വായനശാലയും കോഴിക്കോട് ചന്ദ്രകാന്ത നേത്രാലയയും ചേർന്ന് മുണ്ടക്കുറ്റിയിൽ സൗജന്യ നേത്രരോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു.
മരുതോങ്കര പഞ്ചായത്ത് അംഗം അജിത പവിത്രൻ ഉദ്ഘാടനം ചെയ്തു.
എൻ കെ പത്മനാഭൻ അധ്യക്ഷനായി. ഡോ. ചന്ദ്രകാന്ത് മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത് അംഗങ്ങളായ കെ പി ശ്രീധരൻ, എൻ കെ നിഷ, പി ദിവാകരൻ, കെ ജെ സബാസ്റ്റ്യൻ, കുറ്റ്യാടി റോട്ടറി ക്ലബ് പ്രസിഡൻ്റ് വേണുഗോ പാൽ, കെ നാരായണൻ, ടി പവിത്രൻ, വി പി വിനോദൻ, സി പി രഘുനാഥ് എന്നിവർ സംസാരിച്ചു.
കെ നാണു നന്ദി പറഞ്ഞു.
#Medical #Camp #free #eye #screening #camp #organized #Mundakutty