കുറ്റാടി: (kuttiadi.truevisionnews.com) സംസ്ഥാന സർക്കാരിന്റെ ഭിന്നശേഷി പുരസ്കാരം ഏറ്റുവാങ്ങിയ കുറ്റ്യാടി തണൽ കരുണ സ്പെഷ്യൽ സ്കൂളിന് ഉജ്ജ്വല സ്വീകരണം.
ബാൻഡ് മേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ തണൽ കരുണ സാരഥികളെയും വിദ്യാർഥികളെയും ആനയിച്ച് ഘോഷയാത്ര നടന്നു.
സ്വീകരണ പരിപാടി കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനംചെയ്തു.കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി അധ്യക്ഷയായി.
തണൽ ചെയർമാൻ ഡോ. ഇദ്രീസ് മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത് പ്രസിഡൻറുമാരായ ഒടി നഫീസ, ഉണ്ണി വേങ്ങേരി, കുറ്റ്യാടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി കെ മോഹൻദാസ്, സതി, എ സി അബ്ദുൾ മജീദ്, ഹാഷിം നമ്പാട്ടിൽ, ബാബു ആയഞ്ചേരി,
എസ് പി കുഞ്ഞമ്മദ്, എൻ വി മമ്മു ഹാജി, ശ്രീജേഷ് ഊരത്ത്. ഒ വി ലത്തീഫ്, സി എച്ച് ശരീഫ്, ഉബൈദ് വാഴയിൽ, എം വി അബ്ദുല്ല, കെ കെ ഭാസ്കരൻ, പി എം ഫൈസൽ, ജെ നിയാസ് എന്നിവർ സംസാരിച്ചു.
സ്കൂൾ വിദ്യാർഥികളുടെ ഗാനമേള ട്രൂപ്പ് ഡോ. ഇദ്രീസ് ഉദ്ഘാടനംചെയ്തു. അഡ്മിനിസ്ട്രേറ്റർ പി കെ നവാസ് സ്വാഗതവും കൺവീനർ കെ പി ആർ ഹഫീഫ് നന്ദിയും പറഞ്ഞു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി.
#Bhinnasheshi #Award #ThanalKarunaSpecialSchool #gets #warm #welcome