Dec 9, 2024 04:46 PM

കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടി പുഴയുടെ തീരത്ത് കൂടെ കുറ്റ്യാടി ടൗണിലേക്ക് എത്തിച്ചേരുന്ന നിലവിലെ പാത നവീകരിച്ച് ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുന്നതിന് തയ്യാറാക്കിട്ടുള്ള 5.7 കോടി രൂപയുടെ കുറ്റ്യാടി പൈതൃക പദ്ധതി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ടൂറിസം ഡയറക്ടർക്ക് സമർപ്പിച്ചിരുന്നു.

അതിന്റെ അടിസ്ഥാനത്തിൽ പദ്ധതി ഭേദഗതി ചെയ്യുകയും ടൂറിസം വകുപ്പിലേക്ക് അയക്കാൻ വടകര റസ്റ്റ് ഹൗസിൽ വച്ച് ചേർന്ന യോഗത്തിൽ തീരുമാനമെടുക്കുകയും ചെയ്തു.

പൈതൃക പാത സൗന്ദര്യവൽക്കരണവും, ഭക്ഷണശാലകളുടെ നിർമാണവും, ടോയ്‌ലറ്റ് ബ്ലോക്കും, ഡ്രെയിനേജ് കം യൂട്ടിലിറ്റി സൗകര്യവും,മതിലുകളും ലാൻഡ്സ്കേപ്പ് പ്രവർത്തികളും,തെരുവ് വിളക്കുകളും, നിലവിലെ ചിൽഡ്രൻസ് പാർക്ക് നവീകരണവും ആണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്.

ഒഴിവു സമയങ്ങളിൽ ഒരു മികച്ച വിനോദ കേന്ദ്രമായി ഉപയോഗിക്കാൻ പറ്റുന്ന വിധത്തിലും, ആരോഗ്യസംരക്ഷണത്തിനായുള്ള നടത്തത്തിന് സൗകര്യപ്രദമായ ഇടമായും പൈതൃക പാത മാറും.

കുട്ടികൾക്കും മുതിർന്നവർക്കും വൈകുന്നേരങ്ങളിൽ പുഴയോരത്ത് സമയം ചെലവഴിക്കാനും സാധിക്കും.

വടകരയിൽ വച്ച് ചേർന്ന യോഗത്തിൽ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ യു എൽ സി സി എസ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.പദ്ധതിക്ക് വേഗത്തിൽ അംഗീകാരം നൽകണമെന്ന് ബഹു പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ പി എ മുഹമ്മദ് റിയാസിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.







#Kuttyadi #Heritage #Trail #Project #DPR #amendment #Rs.5.7crores #decision #submit #approval

Next TV

Top Stories










News Roundup