കുറ്റ്യാടി: (kuttiadi.truevisionnews.com) വൈദ്യുത കേബിൾ കത്തി കുറ്റ്യാടിയിൽ വൈദ്യുതി നിശ്ചലമായത് എട്ടു മണിക്കൂറോളം.
പുലർച്ചെ മൂന്നരയോടെയാണ് കടേക്കച്ചാൽ ഭാഗത്ത് എബിസി ലൈൻ കത്തി വൈദ്യുതി ഇല്ലാതായത്.
തുടർന്ന് വൈദ്യുതി പുനഃസ്ഥാപിക്കാനായത് ഉച്ചയോടെ മാത്രം.
വൈദ്യുതി ഇല്ലാത്തതു കാരണം വീടുകൾ, കച്ചവടസ്ഥാപനങ്ങൾ, ഓഫിസുകൾ തുടങ്ങി എല്ലാ മേഖലകളിലും വലിയ തോതിൽ പ്രയാസം നേരിട്ടു. സ്ഥാപനങ്ങൾ പലതും നിശ്ചലമായി.
ചന്ത നടത്തിപ്പിൽ പ്രയാസം നേരിട്ടു. അനൗൺസ്മെന്റ് നിശബ്ദമായി. അപ്പാർട്ട്മെന്റുകളിൽ ആളുകൾ കുളിക്കാൻ പോലും പ്രയാസപ്പെട്ടു.
ഉച്ചയോടെ കെഎസ്ഇബി സബ് എൻജിനിയർ അനിൽ തോമസിന്റെ നേതൃത്വത്തിൽ വൈദ്യുതി പുനഃസ്ഥാപിക്കുകയായിരുന്നു.
കുറ്റ്യാടിയിൽ ഇടയ്ക്കിടെ വൈദ്യുതി മുടങ്ങുന്നതിൽ പ്രതിഷേധിച്ച് കെഎസ് യുവിന്റെ നേതൃത്വത്തിൽ പ്രവർത്തകർ സെക്ഷൻ ഓഫിസിലെത്തി.
ജില്ലാ സെക്രട്ടറി രാഹുൽ ചാലിൽ, കെ കെ ജിതിൻ, വി പി അലി, വി എം മഹേഷ്, പ്രമോദ് കുമാർ, റെജിൽ കെ.ടി, സഹൽ അഹമ്മദ്, സജീഷ് കെ വി, സുഹൈൽ കെ എന്നിവർ ഉദ്യോഗസ്ഥരെ പ്രതിഷേധം അറിയിച്ചു
#Electric #cable #fire #Kuttyadi #electricity #stopped #eight #hours