Jan 6, 2025 03:16 PM

വേളം: (kuttiadi.truevisionnews.com) വേളം പഞ്ചായത്തിലെ പെരുവയൽ റേഷൻ കട - നാരോക്കുഴി റോഡ് ഗതാഗതയോഗ്യമാക്കി.

നിരവധി തവണ പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടും ഫലമില്ലാതായതോടെ ജനകീയ കമ്മിറ്റി രൂപീകരിക്കുകയും. കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ ധന സമാഹരണത്തിലൂടെ റോഡ് യാഥാർഥ്യമാക്കുകയുമായിരുന്നു.

പ്രദേശത്തെ നിരവധി കുടുംബങ്ങൾ ഉപയോഗിച്ചുവരുന്നതും പെരുവയൽ ടൗണിലേക്ക് എളുപ്പത്തിൽ എത്താൻ ഉപകരിക്കുന്നതുമായ റോഡാണിത്.

മഴ തുടങ്ങിയാൽ ഇതുവഴിയുള്ള യാത്ര ഏറെ ദുഷ്‌കരമാണ്. പെരുവയൽ റേഷൻകട മുതൽ നാരോക്കുഴി മുക്ക് വരെയുള്ള റോഡ് ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കക്കട്ടിൽ ബഷീർ, സി പി ബാ ബു, എ ടി പ്രണവ്, കെ പി കണാരൻ, എം സി ബിനു, ടി സുരേഷ്, സി കെ സാദത്തലി തുടങ്ങിയവർ നേതൃത്വം നൽകി.

#Peoples #Association #Peruwayal #rationshop #Velam #panchayat #Narokuzhi #road #passable

Next TV

Top Stories