Jan 5, 2025 01:49 PM

കുറ്റ്യാടി: (kuttiadi.truevisionnews.com) തണൽ കരുണ സ്പെഷ്യൽ സ്കൂ‌ളിന്റെ നേതൃത്വത്തിൽ മൂന്ന് സംരംഭങ്ങൾക്ക് തറക്കല്ലിട്ടു.

പാലേരിയിൽ അരീക്കര അഹമ്മദ് മെമ്മോറിയൽ ന്യൂറോ റിഹാബ് സെന്റർ, പന്തിരിക്കര പൂക്കുഴിയിൽ ആൺകുട്ടികളുടെ പാർപ്പിടമായ തണൽ സ്നേഹക്കൂട്, പെൺകുട്ടികളുടെ പാർപ്പിടമായ ടി ടി കെ ഖദീജ മെമ്മോറിയൽ തണൽ സ്നേഹക്കൂട് എന്നിവയ്ക്കാണ് തറക്കല്ലിട്ടത്.

തണൽ കുടുംബ സംഗമത്തിൽ നടന്ന ചടങ്ങിൽ പ്രവാസി നവാസ്, ടി ടി കെ അഹമ്മദ് ഹാജി ജാതിയേരി, വിദ്യാർഥികളായ ഫർഹാൻ, അനഘ എന്നിവർ തറക്കല്ലിട്ടു.

കുടുംബസംഗമം ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വോങ്ങരി ഉദ്ഘാടനം ചെയ്തു.

പാളയാട് ബഷീർ അധ്യക്ഷനായി. ഗഫൂർ മുഖ്യപ്രഭാഷണം നടത്തി.

തണൽ കരുതൽ നിധിക്ക് വടക്കയിൽ നവാസ് തുടക്കമിട്ടു.

ഡോ. സജിത്ത്, പി കെ പ്രകാശിനി, നരിക്കലക്കണ്ടി അസീസ്, ഇല്ലത്ത് മോഹനൻ, ടി കെ മോഹൻദാസ്, വി എം നൗഫൽ, മാ ണിക്കോത്ത് അബ്ദുസമദ്, ഇസ്മയിൽ കുനിയിൽ, എൻ വി അബ്ദുല്ല, ടി സുരേഷ് ബാബു, ബാബു ആയഞ്ചേരി, പ്രിൻസിപ്പൽ ജോബി ജോൺ, സൗഫി താഴക്കണ്ടി, ഇ ജെ നിയാസ്, മൊയോറത്ത് അലി, സൽമാൻ എന്നിവർ സംസാരിച്ചു.

പി കെ നവാസ് സ്വാഗതവും കോത്തമ്പറ മൂസ നന്ദിയും പറഞ്ഞു.

#family #reunion #Foundation #stone #laid #three #initiatives #Tanal #Karuna #Special #School

Next TV

Top Stories