---
title: "#Inaguration | റോഡ് തുറന്നു; മേനോത്ത് മുക്ക്-കോവുപ്പുറം റോഡ് കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ ഉദ്ഘാടനം ചെയ്തു"
english_title: "#road #opened #Menoth #Muk #Kovupuram #Road #inaugurated #KPKunhammedKutty #MLA"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/261334/road-opened-menoth-muk-kovupuram-road-inaugurated-kpkunhammedkutty-mla-new"
published_at: "2025-01-05T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677abbe156bc3_k_p_kunjammed_kutty.jpg"
keywords: []
---

# #Inaguration | റോഡ് തുറന്നു; മേനോത്ത് മുക്ക്-കോവുപ്പുറം റോഡ് കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **വേളം: ** പഞ്ചായത്ത് 12-ാം വാർഡിലെ മേനോത്ത് മുക്ക്-കോവുപ്പുറം റോഡ് കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ ഉദ്ഘാടനംചെയ്തു.

## Article Content

**വേളം: ** പഞ്ചായത്ത് 12-ാം വാർഡിലെ മേനോത്ത് മുക്ക്-കോവുപ്പുറം റോഡ് കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ ഉദ്ഘാടനംചെയ്തു.

എംഎൽഎ ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് യാഥാർഥ്യമാക്കിയത്.

പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സുമമലയിൽ അധ്യക്ഷയായി.

കെ കെ ഷൈജു, കെ കെ ബാലകൃഷ്ണൻ നമ്പ്യാർ, എ പി അമ്മദ്, കോട്ടയിൽ ഇബ്രായി എന്നിവർ സംസാരിച്ചു. വാർഡ് വികസന സമിതി കൺവീനർ കാളങ്കി മുഹമ്മദ് സ്വാഗതവും പി ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/261334/road-opened-menoth-muk-kovupuram-road-inaugurated-kpkunhammedkutty-mla-new)