കുറ്റ്യാടി: (kuttiadi.truevisionnews.com) വേളം പഞ്ചായത്തിലെ കുറിച്ചകം ഗവ. എൽപി സ്കൂൾ കെട്ടിടനിർമാണ പ്രവൃത്തി കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു.


1.9 കോടി രൂപയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് കെട്ടിടനിർമാണത്തിനായി വകയിരുത്തിയത്. വേളം പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ അധ്യക്ഷയായി.
പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സുമമലയിൽ, ബ്ലോക്ക് പഞ്ചായത്തംഗം ടി വി കുഞ്ഞിക്കണ്ണൻ, പി പി ചന്ദ്രൻ, തായന ബാലമണി, വി കെ അബ്ദുല്ല, പി വത്സൻ, സി രാജീവൻ, പി പവിത്രൻ, പി സുരേഷ്, പ്രധാനാധ്യാപിക കെ ശ്രീജ, കെ സജീവൻ, ടി എം രാജൻ, പി വി ഷൈനി എന്നിവർ സംസാരിച്ചു.വാർഡ് അംഗം പി എം കുമാരൻ സ്വാഗതം പറഞ്ഞു.
#new #building #mentioned #Govt #LP #inaugurated #construction #work #school