കുറ്റ്യാടി: (kuttiadi.truevisionnews.com) തണലിന്റെ നേതൃത്വത്തിൽ കുറ്റ്യാടിയിൽ റോബോട്ടിക് തെറാപ്പി സൗകര്യമുള്ള ഏർലി ഇന്റർവെൻഷൻ സെന്റർ ആരംഭിക്കുന്നു. ജനിക്കുന്ന സമയത്ത് കുട്ടികളിലുള്ള വൈകല്യങ്ങൾ റോബോട്ടിക് സംവിധാനം ഉപയോഗിച്ച് കണ്ടെത്തി പരിഹരിക്കാനുള്ള നൂതന സാങ്കേതിക രീതികളോടുകൂടിയ ഏർലി ഇൻ്റർവെൻഷൻ സെൻ്ററാണ് കുറ്റ്യാടിയിൽ ആരംഭിക്കുന്നത്.


സി കെ കുഞ്ഞബ്ദുല്ല മാസ്റ്റർ ചാരിറ്റബിൾ ട്രസ്റ്റും മൈക്രോ ഹെൽത്ത് ആൻഡ് ലബോറട്ടറീസും ചേർന്നാണ് കുറ്റ്യാടിയിൽ സ്ഥലം നൽകുന്നത്.
ഭൂമിയുടെ രേഖകൾ ട്രസ്‌റ്റ് പ്രതിനിധി കെ പി അബ്ദുൽ ജമാൽ ഡോ. ഇദ്രീസിന് കൈമാറി. കെട്ടിടം നിർമിക്കാനാവശ്യമായ ആദ്യ സംഭാവന 10 ലക്ഷം രൂപ മൈക്രോ സുബൈർ നൽകും.
ഡോ. സച്ചിത്ത്, ടി ഐ നാസർ, തെരുവത്ത് അബ്ദുൽ മജീദ്, എ സി അബ്ദുൽ മജീദ്, ഹാഷിം നമ്പാട്ടിൽ, ഒ വി ലത്തീഫ്, സി എച്ച് ശെരീഫ്, പി കെ നവാസ്, ടി സുരേഷ് ബാബു, സന്ധ്യ കരണ്ടോട്, ബാലൻ തളിയിൽ, സൗഫി താഴെക്കണ്ടി എന്നിവർ സംസാരിച്ചു.
#Defects #identified #Early #Intervention #Center #started #Kuttyadi #under #leadership #Thanal