Feb 17, 2025 11:29 AM

കുറ്റ്യാടി: (kuttiadi.truevisionnews.com) കുടുംബശ്രീ ജില്ലാമിഷൻ്റെ നേതൃത്വത്തിൽ കുന്നുമ്മൽ ബ്ലോക്ക് തല തൊഴിൽ മേള സംഘടിപ്പിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ കെ പി ചന്ദ്രി ഉദ്ഘാടനം ചെയ്തു.

16 കമ്പനികൾ പങ്കെടുത്തു. കുറ്റ്യാടി പഞ്ചായത്ത് പ്രസിഡൻ്റ് ഒ ടി നഫീസ അധ്യക്ഷയായി. പി പി ചന്ദ്രൻ, സരിത മുരളി, ശശിധരൻ നെല്ലോളി എന്നിവർ സംസാരിച്ചു.

കുറ്റ്യാടി കുടുംബശ്രീ സിഡിഎസ് ചെയർപേഴ്‌സൺ കെ സി ബിന്ദു സ്വാഗതവും കുടുംബശ്രീ കുന്നുമ്മൽ ബ്ലോക്ക് കോ ഓർഡിനേറ്റർ സി പി നിമ്യ നന്ദിയും പറഞ്ഞു. 282 പേർ പങ്കെടുത്ത തൊഴിൽമേളയിൽ 74 പേർ തെരഞ്ഞെടുക്കപ്പെട്ടു. 112 പേർ ഷോർട്ട് ലിസ്റ്റിലുണ്ട്.

#Kudumbashree #District #Mission #Kunummal #block #level #job #fair #organized

Next TV

Top Stories