Featured

കുറ്റ്യാടി ജലസേചനപദ്ധതി; വലതുകര പ്രധാന കനാൽ ഇന്ന് തുറക്കും

News |
Feb 19, 2025 10:56 AM

കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടി ജലസേചന പദ്ധതിയുടെ വലതുകര പ്രധാന കനാൽ ഇന്ന് തുറക്കും. വടകര താ ലൂക്കിലേക്ക് വെള്ളം കിട്ടുന്ന 34.27 കിലോമീറ്റർ ദൈർഘ്യമുള്ള കനാലാണ് രാവിലെ ഒമ്പതിന് തുറക്കുക.കാടുമൂടി മരങ്ങളും ശിഖരങ്ങളും വീണുകിടക്കുന്ന കനാലുകൾ ശുചീകരിച്ചശേഷമാണ് വെള്ളം തുറന്നുവിടുന്നത്.

വലതുകര പ്രധാന കനാലിൻ്റെ ഭാഗമായ വേളം ഡിസ്ട്രിബ്യൂട്ടറി 20നും തിരുവള്ളൂർ ബ്രാഞ്ച് കനാൽ 22നും മണിയൂർ ബ്രാഞ്ച് കനാൽ മാർച്ച് മൂന്നിനും അഴിയൂർ ബ്രാഞ്ച് കനാൽ മാർച്ച് 17നും തൂണേരി ബ്രാഞ്ച് കനാൽ മാർച്ച് 31നുമാണ് തുറക്കുക.

കോഴിക്കോട്, കൊയിലാണ്ടി താലൂക്കുകളിൽ വെള്ളമെത്തുന്ന 40. 22 കിലോമീറ്റർ നീളമുള്ള ഇടതുകര പ്രധാന കനാൽ 21ന് തുറക്കും. 22ന് കായണ്ണ ഷട്ടറിൽനിന്ന് നടുവത്തൂർ ബ്രാഞ്ച് എടവരാട് ഡിസ്ട്രിബ്യൂട്ടറിയിലേക്കും വെള്ളം തുറന്നുവിടും.

കക്കോടി ബ്രാഞ്ച് കനാലും നടേരി ഡിസ്ട്രിബ്യൂട്ടറിയും മാർച്ച് ഒന്നിനാണ് തുറക്കുക.ഇരിങ്ങൽ ബ്രാഞ്ച് കനാൽ മാർച്ച് ഒമ്പതിനും തിരുവങ്ങൂർ ബ്രാഞ്ച് കനാൽ മാർച്ച് 19നും അയനിക്കാട് ബ്രാഞ്ച് കനാൽ മാർച്ച് 27നും തുറക്കാനാണ് തീരുമാനം.

#Kuttyadi #Irrigation #Scheme #Right #bank #main #canal #opened #today

Next TV

Top Stories