വടിവാൾ മഴക്കോട്ടിനുള്ളിൽ ഒളിപ്പിച്ച് എത്തി, കക്കട്ടിലെ അക്രമത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

വടിവാൾ മഴക്കോട്ടിനുള്ളിൽ ഒളിപ്പിച്ച് എത്തി, കക്കട്ടിലെ അക്രമത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്
Mar 12, 2025 05:30 PM | By Jain Rosviya

കുറ്റ്യാടി: (kuttiadi.truevisionnews.com) കക്കട്ടിലിൽ വയോധികനെ യുവാവ് വടിവാളുകൊണ്ടു വെട്ടിപ്പരുക്കേൽപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത്.

തിങ്കളാഴ്ച വൈകിട്ടാണു മധുകുന്ന് പുന്നൂപറമ്പത്ത് ഗംഗാധരനെ കക്കട്ടിൽ സ്വദേശി ലിനീഷ് വെട്ടിയത്. ലിനീഷിനെ പൊലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്തിരുന്നു. കക്കട്ടിൽ അങ്ങാടിയിൽ കടയുടെ മുന്നിൽ നടപ്പാതയിൽ വച്ചാണു വെട്ടിയത്.

മഴക്കോട്ടും മാസ്കും ധരിച്ച ലിനീഷ്, വടിവാൾ മഴക്കോട്ടിനുള്ളിൽ ഒളിപ്പിച്ചാണ് എത്തിയത്. കടയുടെ മുന്നിൽ നിൽക്കുകയായിരുന്ന ഗംഗാധരനെ വെട്ടിയശേഷം ഓടിപ്പോവുകയായിരുന്നു. സാരമായി പരുക്കേറ്റ ഗംഗാധരൻ ചികിത്സയിലാണ്.

ബന്ധുവിന്റെ വീട്ടിൽ സിപിഎം പാർട്ടി യോഗം നടത്തുന്നത് ബിജെപി അനുഭാവിയായ ഗംഗാധരനും മകനും എതിർത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണു കരുതുന്നത്.

#sword #hidden #inside #raincoat #CCTV #footage #out #violence #Kakkattil

Next TV

Related Stories
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

May 9, 2025 12:27 PM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
വികസന മുന്നേറ്റം; സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ കുടുംബശ്രീ

May 8, 2025 09:30 PM

വികസന മുന്നേറ്റം; സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ കുടുംബശ്രീ

സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ...

Read More >>
വേറിട്ട അനുഭവമായി; ചീക്കോന്ന് എം.എൽ.പി സ്കൂൾ ഫെസ്റ്റ് സമാപിച്ചു

May 7, 2025 09:44 PM

വേറിട്ട അനുഭവമായി; ചീക്കോന്ന് എം.എൽ.പി സ്കൂൾ ഫെസ്റ്റ് സമാപിച്ചു

ചീക്കോന്ന് എം.എൽ.പി സ്കൂൾ ഫെസ്റ്റ് സമാപിച്ചു...

Read More >>
Top Stories