കുരങ്ങ് ശല്യം; പൊറുതിമുട്ടിയ കർഷകൻ 18 തെങ്ങുകളുടെ തല വെട്ടി

കുരങ്ങ് ശല്യം; പൊറുതിമുട്ടിയ കർഷകൻ 18 തെങ്ങുകളുടെ തല വെട്ടി
Mar 12, 2025 07:49 PM | By Jain Rosviya

നരിപ്പറ്റ: (kuttiadi.truevisionnews.com) മലയോര ഗ്രാമങ്ങളിൽ കാട്ടുപന്നികളുടെ വിളയാട്ടത്തിനൊപ്പം കുരങ്ങ് ശല്യവും. പൊറുതിമുട്ടിയ കർഷകൻ 18 കുലച്ച തെങ്ങുകളുടെ തല വെട്ടി മാറ്റി.

നരിപ്പറ്റ പഞ്ചായത്തിലെ വാളൂക്കിലെ പുതുപ്പള്ളിയിൽ ജോഷിയാണ് സ്വന്തം വീട്ടുവളപ്പിലെ നിറയെ നാളീകേരമുള്ള തെങ്ങുകൾ വെട്ടിമാറ്റിയത്.

'24 തെങ്ങിൽ 18 എണ്ണമാണ് വെട്ടിയത്. കൃഷിക്ക് നല്ല സൗകര്യം ഉള്ള സ്ഥലമായിട്ടും അരയ്ക്കാനുള്ള തേങ്ങ പോലും കിട്ടാത്ത സാഹചര്യത്തിലാണ് ഇതിന് മുതിർന്നതെന്നാണ് ജോഷി പറയുന്നു.

തേങ്ങ പറിച്ച് കുട്ടികളുടെയും ഭാര്യയുടെയും ദേഹത്തേക്ക് എറിയുന്ന സാഹചര്യവും ഒരുപാട് തവണയായി ഉണ്ടായിട്ടുണ്ട്' , 'നിവർത്തികേട്‌ കൊണ്ട് ചെയ്ത പോകുന്നതാണ്'. വീടിന്റെ തൊട്ട് അടുത്ത് അപ്പുറവും ഇപ്പുറവും തോട്ടമാണ് അവിടെ കുരങ്ങിന്റെ ശല്യം ഇല്ലെന്നും അക്രമം തുടരാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

'തൊഴിലെടുത്ത് മുന്നോട്ട് ജീവിക്കുക എന്ന ഉദ്ദേശത്തോടെ തന്നെ എനിക്ക് ഇത് ചെയ്യേണ്ടി വന്നു. ഇത് പറയുമ്പോഴും തനിക്ക് വലിയ വിഷമം' ഉണ്ടെന്നും ജോഷി പറഞ്ഞു.

തെങ്ങിൽ കയറുന്ന കുരങ്ങുകൾ തേങ്ങയും ഇളനീരും പറിച്ച് ഭക്ഷിക്കുകയും താഴെക്ക് എറിയുന്നതും പതിവാക്കിയത് കർഷകർക്ക് കണ്ണീർ മാത്രമല്ല, ജീവഭയവും കൂടിയായി.

#Monkeys #harassing #Farmer #chops #heads #coconut #trees

Next TV

Related Stories
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

May 9, 2025 12:27 PM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
വികസന മുന്നേറ്റം; സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ കുടുംബശ്രീ

May 8, 2025 09:30 PM

വികസന മുന്നേറ്റം; സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ കുടുംബശ്രീ

സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ...

Read More >>
വേറിട്ട അനുഭവമായി; ചീക്കോന്ന് എം.എൽ.പി സ്കൂൾ ഫെസ്റ്റ് സമാപിച്ചു

May 7, 2025 09:44 PM

വേറിട്ട അനുഭവമായി; ചീക്കോന്ന് എം.എൽ.പി സ്കൂൾ ഫെസ്റ്റ് സമാപിച്ചു

ചീക്കോന്ന് എം.എൽ.പി സ്കൂൾ ഫെസ്റ്റ് സമാപിച്ചു...

Read More >>
Top Stories