കുറ്റ്യാടി:(kuttiadi.truevisionnews.com) തൊട്ടിൽപ്പാലത്തെ തുണിക്കടയിൽ വസ്ത്രം മാറിയെടുക്കാൻ എത്തിയ പന്ത്രണ്ടുകാരനെ മർദ്ദിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം. തുണിക്കടയിലെ ജീവനക്കാരനായ അശ്വന്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.


കഴിഞ്ഞദിവസം വാങ്ങിയ വസ്ത്രം മാറിയെടുക്കാനായി തൊട്ടിൽപ്പാലത്തെ തുണിക്കടയിലേക്ക് എത്തിയതാണ് 12 കാരനും മാതാവും. കുട്ടി വസ്ത്രം പലതവണ മാറിയെടുത്തത് ജീവനക്കാരനെ പ്രകോപിതനാക്കി. തുടർന്നായിരുന്നു മർദ്ദനം.
മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ 12 കാരൻ തൊട്ടിൽപാലം പോലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് പ്രതി അറസ്റ്റിലായത്.
#incident #12 #year #old #boy#beatenup#change #clothes#clothing #store #Thotilpalam#employee #arrested