കുറ്റ്യാടി: (kuttiadi.truevisionnews.com) ചേരാപുരം നാരായണിനട പാടശേഖരത്തിലെ തരിശു നിലത്ത് കർഷക കൂട്ടായ്മ ഇറക്കിയ നെൽകൃഷി വിളവെടുത്തു. കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സമിതി അധ്യക്ഷൻ പി സുരേന്ദ്രൻ അധ്യക്ഷനായി.


കാർഷിക മേഖലയ്ക്ക് പ്രോത്സാഹനം നൽകിയ കൃഷി ഓഫീസർമാരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി ചന്ദ്രി, പ്രിൻസിപ്പൾ കൃഷി ഓഫീസർ, എസ്. സ്വപ്ന, ബീന നായർ, കെ. കെ നൗഷാദ്, അജയ് അലക്സ്, കൃഷി ഓഫീസർ എസ് അനുഷ, പഞ്ചായത്ത് അംഗം കെ. കെ ഷൈനി, കെ. കെ ദിനേശൻ, കെ. കെ സുരേഷ്, ടി, വി മനോജൻ, കെ. പി പവിത്രൻ, രാഘവൻ കുനിയിൽ, എ കെ രാജീവൻ, കെ സുരേഷ്, കെ കുഞ്ഞിരാമൻ നമ്പ്യാർ, പൂവാത്തമല കുഞ്ഞമ്മദ്, ചന്ദനപ്പുറത്ത് ബാലൻ എന്നിവർ സംസാരിച്ചു.
#rice #cultivation #launched #farmers #group #yielded #harvest