മൊകേരി : (kuttiadi.truevisionnews.com) വഖഫ് നിയമ ഭേദഗതിക്കെതിരെ മൊകേരിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ച് സിപിഐ. സിപിഐ റോഡ് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബില്ല് കത്തിച്ച് പ്രതിഷേധിച്ചു.


ലോക്കൽ സെക്രട്ടറി സി എം രജി സ്വാഗതം പറഞ്ഞു. മണ്ഡലം സെക്രട്ടറിയേറ്റ് അംഗം പി കെ സതീശൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം അസി: സെക്രട്ടറി ടി സുരേന്ദ്രൻ , ലോക്കൽ സെക്രട്ടറി വിവി പ്രഭാകരൻ, ഹരികൃഷ്ണ , എ സന്തോഷ്, സിപി ബാബു, പി കെ ശശി, വിടികെ സുരേഷ്, സി എം ഷാജി, ഷൈജു മാസ്റ്റർ, മനോജ് താബു എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.
#CPI #organizes #protest #Mokeri #against #Waqf #Act #amendment