കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടി ചുരത്തില്‍ കാര്‍ മറിഞ്ഞ് അപകടം. കുറ്റ്യാടി ചുരം ആരംഭിക്കുന്ന പൂതംപാറ ഭാഗത്ത് ഇന്ന് ഉച്ചയ്ക്ക് 2.30 നാണ് അപകടം നടന്നത്.


വയനാട് പടിഞ്ഞാറത്തറയില്‍ നിന്നും കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന ആള്‍ട്ടോ കാറാണ് അപകടത്തില്‍ പെട്ടത്. കാറില്‍ രണ്ടു പുരുഷന്‍മാരും, രണ്ടു സ്ത്രീകളും, ഒരു കുട്ടിയുമാണ് ഉണ്ടായിരുന്നത്. വാഹനത്തിലെ യാത്രക്കാര്‍ക്ക് പരിക്കുകള്‍ ഒന്നും ഇല്ലാതെ രക്ഷപ്പെട്ടു.
ഓടിയെത്തിയ നാട്ടുകാരും മറ്റു യാത്രക്കാരും വാഹനത്തിന്റെ ഗ്ലാസ് പൊട്ടിച്ചു വാഹനത്തില്‍ ഉണ്ടായിരുന്നവരെ രക്ഷപ്പെടുത്തുകയായിരുന്നു. ചുരം ഇറങ്ങി വരുന്നതിനിടെ വാഹനത്തിന്റെ ബ്രേക്ക് പോയതാണ് അപകട കാരണം എന്നാണ് പറയപ്പെടുന്നത്.
#Car #overturns #Kuttiadi #pass #accident