Featured

വേളത്ത് യു.ഡി.എഫ് മുൻധാരണ നടപ്പായില്ല; വൈസ് പ്രസിഡൻ്റ് രാജി വെച്ചു

News |
Apr 16, 2025 05:04 PM

വേളം: വേളം ഗ്രാമപഞ്ചത്ത് വൈസ് പ്രസിഡന്റ് സ്ഥാനം രാജി വെച്ചു. യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ ധാരണ പ്രകാരം മുസ്ലിം ലീഗും കോൺഗ്രസ്സും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികൾ പരസ്പരം കൈമാറണം. എന്നാൽ കോൺഗ്രസ്സ് ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും പ്രസിഡന്റ് പദം ഒഴിയാൻ മുസ്ലിം ലീഗ് തയ്യാറായില്ല.

കാലാവധി കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും ധാരണ നടപ്പിലാക്കാതെ വന്നപ്പോൾ കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് പദം ഉപേക്ഷിക്കുകയായിരുന്നു. വൈസ് പ്രസിഡന്റ് കെ.സി ബാബു വേളം ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറിക്ക് രാജിക്കത്ത് നൽകി.

ലീഗിലെ നയീമ കുളമുള്ളതിലാണ് പ്രസിഡന്റ്. അതേസമയം യുഡിഎഫിൽ ഒരു അഭിപ്രായവ്യത്യാസവുമില്ലെന്നും മുൻ ധാരണ പ്രകാരം കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് പദവി ഒഴിവായതാണെന്നും കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് മഠത്തിൽ ശ്രീധരൻ പറഞ്ഞു.

#UDF #prepolls #not #implemented #Vicepresident #resigns

Next TV

Top Stories