നരിപ്പറ്റ: നരിപ്പറ്റ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസും കുന്നുമ്മല്‍ ബ്ലോക്ക് വനിത സഹകരണ സംഘവും സംയുക്തമായി നടത്തിയ വനിതകള്‍ക്കുള്ള ഇരുചക്രവാഹന വായ്പമേളയുടെ വിതരണ ഉദ്ഘാടനം കുടുംബശ്രീ ഗവേണിങ് ബോഡി അംഗം കെ.കെ ലതിക നിര്‍വഹിച്ചു.


നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി അധ്യക്ഷനായി. വനിതാ സഹകരണ സംഘം സെക്രട്ടറി എ. വിന്നി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ ബീന, വനിതാ സഹകരണ സംഘം പ്രസിഡന്റ് രാധിക ചിറയില്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി. നാണു, ടി.കെ ഷീജ എന്നിവര്‍ സംസാരിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ എം. സജിന സ്വാഗതം പറഞ്ഞു.
#Twowheelers #distributed #women