കുറ്റ്യാടി:(kuttiadi.truevisionnews.com) കേരള മാപ്പിള കലാ അക്കാദമി കേന്ദ്ര കമ്മറ്റിയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന വാർഷികാഘോഷം മാപ്പിളപ്പാട്ട് നിമിഷ മഹാകവി അലി കണ്ണോത്ത് ഉദ്ഘാടനം ചെയ്തു. ദേശീയ ജനറൽ സെക്രട്ടറി കുന്ദമംഗലം സി കെ ആലിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു - മാപ്പിളപ്പാട്ട് സെമിനാറിന്ന് ടി പി അബ്ദുള്ള ചെറുവാടിയും വട്ടപ്പാട്ടിന്ന് പക്കർ പന്നൂരും ഒപ്പനക്ക് വി ടി ആയിഷ പാറക്കടവും നേതൃത്വം നൽകി.


ആദ്യത്തെ സ്റ്റേജ് വട്ടപ്പാട്ടിലെ പുതുമാരൻ മുഹമ്മദലി കട്ടിപ്പാറയേയും തോഴൻ ജാഫർ കോളിക്കലിനേയും ചടങ്ങിൽ ആദരിച്ചു. സി കെ കുഞ്ഞമ്മദ് വാണിമേൽ ഷമീം കണ്ണോത്ത് സഈദ് തളിയിൽ എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു.
വിടി ആയിഷ എഴുതിയ നൂല് പൊട്ടിയ പട്ടം എന്ന കവിതാ സമാഹാരം സൈനബ അലിക്കു നൽകി പ്രകാശനം ചെയ്തു. മലപ്പുറം ജില്ലാ പ്രസിഡണ്ട് നൗഫൽ മലപ്പുറം സെക്രട്ടറി ശിഹാബുദ്ദീൻ കിഴിശ്ശേരി ജംഷീർ അലി, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് സലീം മടവൂർ മുക്ക് സെക്രട്ടറി മുസവ്വിർ കുട്ടോത്ത് കാസിം, പടനിലം തൃശൂർ ജില്ലാ സെക്രട്ടറി അൻസിൽ കാട്ടൂർ സലാം, മാവൂർ ജിയാദ് മങ്കട നിയാസ് കൊടുവള്ളി സി കെ അഫ്മിഷ് സംസാരിച്ചു . അനീഷാ റൂബി അദീബാ റൂബി ചേർന്ന് പ്രാർത്ഥനാ ഗാനം ആലപിച്ചു സി കെ അജ്മൽ സ്വാഗതവും റെഷീദലി കുറ്റ്യാടി നന്ദിയും പറഞ്ഞു. 9 കവികൾ എഴുതിയ മാപ്പിളപ്പാട്ടുകളുടെഅവതരണവും നടന്നു.
#Kerala #Mappila #Kala #Academy #inaugurated #year-long #anniversary #celebration