മരുതോങ്കര:(kuttiadi.truevisionnews.com) സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി മരുതോങ്കര പഞ്ചായത്ത് വികസനവര സംഘടിപ്പിച്ചു. മരുതോങ്കര സാംസ്കാരിക നിലയത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അശോകൻ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷൻ സി പി ബാബുരാജ്, അംഗങ്ങളായ തോമസ് കാഞ്ഞിരത്തിങ്കൽ, ബിന്ദു കൂരാറ, പി രജിലേഷ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അസി. സെക്രട്ടറി കെ എം പ്രകാശൻ സ്വാ ഗതവും ഹെഡ് ക്ലർക്ക് ശിവപ്രസാദ് നന്ദിയും പറഞ്ഞു. ചിത്രകാരന്മാരും കുട്ടികളും പങ്കെടുത്തു.


Maruthonkara Panchayat organised Development line