വേളം:(kuttiadi.truevisionnews.com) വേളം പഞ്ചായത്തിൽ അവിശ്വാസപ്രമേയം ചർച്ചചെയ്യുമ്പോൾ പ്രസിഡന്റ് പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ച് എൽഡിഎഫ് അംഗങ്ങൾ ചർച്ച ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. ബുധനാഴ്‌ച ചർച്ച ചെയ്യുന്നതിന് വേണ്ടിയായിരുന്നു എൽഡിഎഫ് അംഗങ്ങൾ അവിശ്വാസപ്രമേയ നോട്ടീസ് നൽകിയത്.
പ്രസിഡന്റ് പങ്കെടുക്കാതായതോടെയാണ് എൽഡിഎഫ് ബഹിഷ്‌കരണം നടത്തിയത്. പ്രസിഡന്റ് ഉൾപ്പെടെയുള്ള ഭരണകക്ഷി അംഗങ്ങൾ ചർച്ചയിൽ പങ്കെടുക്കാതെ ഒളിച്ചോടുകയാണുണ്ടായതെന്ന് എൽ ഡിഎഫ് അംഗങ്ങൾ പറഞ്ഞു. പഞ്ചായത്തിലെ ഭരണസ്തംഭനത്തിനെതിരായ ചർച്ചയെ അഭിമുഖീകരിക്കാൻ പോലും കഴിയാത്ത ഭരണസമിതിക്കെതിരെ തുടർപ്രക്ഷോഭം നടത്തുമെന്ന് എൽഡിഎഫ് നേതാക്കൾ അറിയിച്ചു.
The President did not attend no-confidence motion was boycotted