കുറ്റ്യാടി: (kuttiadi.truevisionnews.com) കായക്കൊടി പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ തരിശായി കിടന്നിരുന്ന അന്‍പത് സെന്റ് ഭൂമി തൊഴിലുറപ്പ് പദ്ധതി വഴി കൃഷിയോഗ്യമാക്കി കര നെല്‍കൃഷി ആരംഭിച്ചു.


പഞ്ചമി സംഘ കൃഷിയുടെ നേതൃത്വത്തില്‍ ആരംഭിച്ച നെല്‍ കൃഷി കായക്കൊടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ഷിജില്‍ വിത്ത് വിതച്ചു ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ മെമ്പര്‍ അജിഷ, കൃഷി ഓഫീസര്‍ എം. ശ്രീഷ, കൃഷി അസിസ്റ്റന്റ് പി. ഷാലിമ, ശാന്ത, കാപ്പുമ്മല്‍, വി.പി. ഷൈജ എന്നിവര്‍ സാന്നിധ്യം വഹിച്ചു.
Rice cultivation begins Kayakodi Panchayath