കായക്കൊടി: (kuttiadi.truevisionnews.com) കായക്കൊടി പഞ്ചായത്ത് ജനകീയാസൂത്രണം പദ്ധതിയുടെ ഭാഗമായി അഞ്ചുലക്ഷം രൂപ അനുവദിച്ച് പ്രവൃത്തി പൂർത്തികരിച്ച തളീക്കര തോട്ടത്തിൽ താഴെ റോഡ് പ്രസിഡൻ്റ് ഒപി ഷിജിൽ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം എം ടി കുഞ്ഞബ്ദുള്ള അധ്യക്ഷനായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സരിത മുരളി, കെ ശോഭ, സി പി ജലജ, എം പി ഹമീദ് ഹാജി, പി അൻവർ, കുഞ്ഞബ്ദുള്ള എന്നിവർ സംസാരിച്ചു.


Thaleekkara thottathil Road inaugurated