വേളം:(kuttiadi.truevisionnews.com) വേളം പഞ്ചായത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയും ട്രേഡ് യൂണിയന്റെ ഭാഗമായി കുടുംബ സംഗമം സംഘടിപ്പിച്ചു. ദീർഘകാലം സിപിഐ എം വേളം ലോക്കൽ സെക്രട്ടറി, കുന്നുമ്മൽ ഏരിയ കമ്മിറ്റി അംഗം, തോട്ടം തൊഴിലാളി യൂണിയൻ, താലൂക്ക് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച നേതാവ് പി പി ശങ്കരൻ അനുസ്‌മരണം നടത്തി.
കുടുംബ സംഗമം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ കെ ദി നേശൻ ഉദ്ഘാടനം ചെയ്തു. ഒപി വിനോദൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം എൻ കെ രാമച ന്ദ്രൻ, വേളം ലോക്കൽ സെക്രട്ടറി പി വത്സൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ പി എം കുമാരൻ, പി എം കണാരൻ എന്നിവർ സംസാ രിച്ചു. സി എം ഗോപാലൻ സ്വാഗ തവും വി പി ശ്രീജിത്ത് നന്ദിയും പറഞ്ഞു.
CPI(M) commemorates PPShankaran family reunion velom