കുന്നുമ്മൽ വില്ലേജിൽ ഡിജിറ്റൽ റീസർവേ ജൂൺ രണ്ടിന് തുടങ്ങും. ഇതിന്റെ ഭാഗമായി സർവേ ഭൂരേഖാ വകുപ്പ് ഉദ്യോഗസ്ഥരും കുന്നുമ്മൽ പഞ്ചായത്ത് അധികൃതരും പഞ്ചായത്ത് ഹാളിൽ സംയുക്തയോഗം ചേർന്നു.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി വിജിലേഷ് അധ്യക്ഷനായി. ഡിജിറ്റൽ സർവേ ഐഇസി നോഡൽ ഓഫീസർ മുഹമ്മദലി, വില്ലേജ് ചാർജ് ഓഫീസർ ഹെഡ് സർവേയർ പ്രേംരാജ്. പ്രവീൺ കുമാർ, പഞ്ചായത്ത് അസി. സെക്രട്ടറി കെ പ്രകാശൻ, ഭരണസമിതി അംഗങ്ങൾ എന്നിവർ സംസാരിച്ചു. റീസർവേ ക്യാമ്പ് ഓഫീസ് മെയ് 30 മുതൽ മൊകേരിയിൽ ആരംഭിക്കും
Digital survey begin Kunnummal Village June 2nd