കുന്നുമ്മൽ: (kuttiadi.truevisionnews.com) കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിൽ പട്ടികജാതി കുടുംബങ്ങൾക്ക് ഫലവൃക്ഷത്തൈ വിതരണം ചെയ്തു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് 2024 -25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഫലവൃക്ഷത്തൈ വിതരണം ചെയ്തത്. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി കുറ്റ്യാടി കൃഷി ഭവനിൽവച്ച് വിതരണ ഉദ്ഘാടനം നിർവഹിച്ചു.
കുറ്റ്യാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ മോഹൻദാസ് അധ്യക്ഷനായി. ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷ ലിബ സുനിൽ, ബ്ലോക്ക് അംഗങ്ങളായ കുഞ്ഞിക്കണ്ണൻ, കെ കൈരളി, കൃഷി ഓഫീസർ ഡാലി ജോസഫ് എന്നിവർ സംസാരിച്ചു. എ ഡി എ നൗഷാദ് സ്വാഗതം പറഞ്ഞു


Fruit tree saplings distributed Kunnummal Block Panchayath