കുന്നുമ്മൽ: (kuttiadi.truevisionnews.com) അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കുന്നുമ്മൽ ഏരിയാ കമ്മിറ്റി നടത്തിയ കാൽനട പ്രചാരണ ജാഥയ്ക്ക് ഉജ്ജ്വല സമാപനം. വർഗീയതയ്ക്കും സാമൂഹ്യ ജീർണതയ്ക്കുമെതിരെ സംഘടിപ്പിച്ച ജാഥയുടെ സമാപന സമ്മേളനം കാക്കുനിയിൽ അഖിലേന്ത്യ ജോയിൻറ് സെക്രട്ടറി പ്രീത കൂത്തുപറമ്പ് ഉദ്ഘാടനം ചെയ്തു.
ഷാജില അധ്യക്ഷയായി. മുന്ന് ദിവസങ്ങളിലായി നടന്ന ജാഥയ്ക്ക് 17 കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. ജാഥാ ലിഡർ സി എം യശോദ ഉപലീഡർ രാധിക ചിറയിൽ, പൈലറ്റ് എൻ കെ ലീല, മാനേജർ ഗീതാ രാ ജൻ, അഞ്ജു ശ്രീധർ, എ കെ നാരായണി, അജിത നടേമ്മൽ, കെ പി ചന്ദ്രി. കെ പി സുമതി, സബിന, സുമ, ലില എന്നിവർ സംസാരിച്ചു. ബീന സ്വാഗതം പറഞ്ഞു
Mahila Association Kunnummal area walking campaign march concludes