ജീ​വ​ൻ ​തു​ടി​ക്കു​ന്ന ചിത്രം; ദോ​ഹ പു​സ്ത​ക​മേ​ള ഫോ​ട്ടോ​​ഗ്ര​ഫി മ​ത്സ​ര​ത്തി​ൽ വേ​ളം സ്വ​ദേ​ശിക്ക് ഒ​ന്നാം സ്ഥാ​നം

 ജീ​വ​ൻ ​തു​ടി​ക്കു​ന്ന ചിത്രം; ദോ​ഹ പു​സ്ത​ക​മേ​ള ഫോ​ട്ടോ​​ഗ്ര​ഫി മ​ത്സ​ര​ത്തി​ൽ വേ​ളം സ്വ​ദേ​ശിക്ക് ഒ​ന്നാം സ്ഥാ​നം
May 28, 2025 04:43 PM | By Jain Rosviya

കു​റ്റ്യാ​ടി: (kuttiadi.truevisionnews.com) ദോ​ഹ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് ഖ​ത്ത​ർ ഫോ​ട്ടോ​ഗ്ര​ഫി സെ​ന്റ​റും സാം​സ്കാ​രി​ക മ​ന്ത്രാ​ല​യ​വും സം​ഘ​ടി​പ്പി​ച്ച ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​ര​ത്തി​ൽ പ്ര​വാ​സി മ​ല​യാ​ളി​ക്ക് ഒ​ന്നാം സ്ഥാ​നം. കു​റ്റ്യാ​ടി വേ​ളം സ്വ​ദേ​ശി ഷ​ബീ​ർ വി.​എം ആ​ണ് പു​സ്ത​ക​ങ്ങ​ൾ​ക്കി​ട​യി​ൽ സ​ഞ്ച​രി​ക്കു​ന്ന പി​താ​വി​ന്റെ​യും പു​ത്ര​ന്റെ​യും ജീ​വ​ൻ​തു​ടി​ക്കു​ന്ന ചി​ത്ര​വു​മാ​യി ജേ​താ​വാ​യ​ത്.

സ്വ​ദേ​ശി​ക​ളും വി​വി​ധ രാ​ജ്യ​ക്കാ​രാ​യ പ്ര​വാ​സി​ക​ളും സ​ന്ദ​ർ​ശ​ക​രും മാ​റ്റു​ര​ച്ച മ​ത്സ​ര​ത്തി​ലാ​ണ് ഖ​ത്ത​റി​ലെ ഐ.​ടി മേ​ഖ​ല​യി​ൽ പ്ര​വർത്തി​ക്കു​ന്ന ഷ​ബീ​ർ ഒ​ന്നാ​മ​നാ​യ​ത്. 3000 റി​യാ​ലാ​ണ് സ​മ്മാ​ന​ത്തു​ക. മേ​യ് എ​ട്ട് മു​ത​ൽ 17 വ​രെ ദോ​ഹ എ​ക്സി​ബി​ഷ​ൻ ആ​ൻ​ഡ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ ന​ട​ന്ന ദോ​ഹ പു​സ്ത​ക മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി മൊ​ബൈ​ൽ ഫോ​ൺ ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.

പു​സ്ത​ക​മേ​ള​യു​ടെ കാ​ഴ്ച​ക​ൾ പ്ര​മേ​യ​മാ​ക്കി ഫോ​ട്ടോ എ​ടു​ത്ത് ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ൽ അ​പ് ലോ​ഡ് ചെ​യ്ത് പ​ങ്കു​വെ​ക്കാ​നാ​യി​രു​ന്നു നി​ർ​ദേ​ശം. മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി പു​സ്ത​ക​മേ​ള സ​ന്ദ​ർ​ശി​ച്ച് വി​വി​ധ ഫോ​ട്ടോ​ക​ൾ പ​ക​ർ​ത്തി​യ ഷ​ബീ​റി​നെ അ​വ​സാ​ന ദി​ന​ത്തി​ലെ ക്ലി​ക്കാ​ണ് ഒ​ന്നാ​മ​നാ​ക്കി​യ​ത്. രാ​ത്രി 10 മ​ണി​ക്ക് പു​സ്ത​ക​മേ​ള അ​വ​സാ​നി​ക്കാ​നി​രി​ക്കെ ന​ല്ല ഫ്രെ​യി​മി​നാ​യി ന​ട​ന്ന ഷ​ബീ​റി​ന്റെ ക​ണ്ണു​ക​ളി​ലേ​ക്ക് 9.50നാ​ണ് ഈ​ജി​പ്തു​കാ​രാ​യ പി​താ​വും മ​ക​നു​മെ​ത്തു​ന്ന​ത്.

വീ​ൽ​ചെ​യ​റി​ൽ ഇ​രു​ക്കു​ന്ന പി​താ​വി​ന്, പു​സ്ത​ക​മേ​ള​യു​ടെ വാ​യ​ന​സൗ​ന്ദ​ര്യം പ​ക​ർ​ന്നു​ന​ൽ​കു​ന്ന മ​ക​ൻ ത​ല​മു​റ​ക​ൾ​ക്കി​ട​യി​ലെ സ്നേ​ഹ​വും അ​റി​വും പ​ക​രു​ന്ന കാ​ഴ്ച​യാ​യി. അ​വ​രു​ടെ സ​മ്മ​ത​ത്തോ​ടെ പ​ക​ർ​ത്തി​യ ചി​ത്രം ദൃ​ശ്യ​ഭം​ഗി​കൊ​ണ്ടും മി​ക​വു​റ്റ​താ​യി. അ​ന്നു രാ​ത്രി​ത​ന്നെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ ചി​ത്രം പ​ങ്കു​വെ​ച്ച​തി​നു പി​ന്നാ​ലെ ത​ന്നെ പ​ല​രു​ടെ​യും ലൈ​ക്കു​ക​ളും അ​ഭി​പ്രാ​യ​ങ്ങ​ളും തേ​ടി​യെ​ത്തി​യ​താ​യി ഷ​ബീ​ർ പ​റ​യുന്നു.


ഏ​ഴു​വ​ർ​ഷ​മാ​യി ഖ​ത്ത​റി​ലു​ള്ള ഷ​ബീ​റി​​ന് ജോ​ലി ഐ.​ടി​യി​ലാ​ണെ​ങ്കി​ലും ഫോ​ട്ടോ​ഗ്ര​ഫി ഒ​രാ​വേ​ശ​മാ​ണ്. നി​ര​വ​ധി മ​ത്സ​ര​ങ്ങ​ളി​ൽ പ​​ങ്കെ​ടു​ത്തി​ട്ടു​​ണ്ടെ​ങ്കി​ലും ഒ​ന്നാ​മ​തെ​ത്തു​ന്ന​ത് ആ​ദ്യ​മാ​ണെ​ന്ന് ഷ​ബീ​ർ പ​റ​ഞ്ഞു. ദോ​ഹ​യി​ലു​ള്ള ജ​സീ​റ​യാ​ണ് ഭാ​ര്യ. ഹെ​ൻ​സ ഇ​ഹ്ഫ​ത് മ​ക​ളാ​ണ്. മ​ണ്ണാ​ത്തി​മാ​ക്കൂ​ൽ ബ​ഷീ​റി​ന്റെ​യും സ​ഫി​യ​യു​ടെ​യും മ​ക​നാ​ണ് ഷ​ബീ​ർ.

Velom native wins first place Doha Book Fair photography competition

Next TV

Related Stories
മൊകേരിയിൽ ഓട്ടോറിക്ഷ കനാലിലേക്ക് മറിഞ്ഞ് അപകടം; നാലു പേർക്ക് പരിക്ക്

May 29, 2025 05:32 PM

മൊകേരിയിൽ ഓട്ടോറിക്ഷ കനാലിലേക്ക് മറിഞ്ഞ് അപകടം; നാലു പേർക്ക് പരിക്ക്

മൊകേരിയിൽ ഓട്ടോറിക്ഷ കനാലിലേക്ക് മറിഞ്ഞ്...

Read More >>
Top Stories










News Roundup