---
title: "വേറിട്ട പദ്ധതികൾ; കുന്നുമ്മൽ ഇനി അതിദാരിദ്രമുക്ത ഗ്രാമപഞ്ചായത്ത്"
english_title: "Kunnummal was declared extreme poverty free grama panchayath"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/294676/kunnummal-was-declared-extreme-poverty-free-grama-panchayath"
published_at: "2025-06-06T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6842a62369f9b_kunnummal_panchayth.jpg"
keywords: []
---

# വേറിട്ട പദ്ധതികൾ; കുന്നുമ്മൽ ഇനി അതിദാരിദ്രമുക്ത ഗ്രാമപഞ്ചായത്ത്

> **Lead Summary:** വട്ടോളി: കുന്നുമ്മൽ ഇനി അതിദാരിദ്രമുക്ത ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ അതി ദരിദ്രരായ 26 കുടുംബങ്ങളുടെ ക്ലേശ ഘടകങ്ങൾ മാറ്റി ജീവിത നിലവാരം ഉയർത്താനായി പദ്ധതികൾ നടപ്പിലാക്കുകയും ലക്ഷ്യം പൂർത്തീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രഖ്യാപനം. കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎൽഎ പ്രഖ്യാപനം നിർവഹിച്ചു.

## Article Content

വട്ടോളി: കുന്നുമ്മൽ ഇനി അതിദാരിദ്രമുക്ത ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ അതി ദരിദ്രരായ 26 കുടുംബങ്ങളുടെ ക്ലേശ ഘടകങ്ങൾ മാറ്റി ജീവിത നിലവാരം ഉയർത്താനായി പദ്ധതികൾ നടപ്പിലാക്കുകയും ലക്ഷ്യം പൂർത്തീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രഖ്യാപനം. കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎൽഎ പ്രഖ്യാപനം നിർവഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് വി.കെ.റീത്ത അധ്യക്ഷത വഹിച്ച പരിപാടിയിൽ വൈസ് പ്രസിഡന്റ് വി.വിജിലേഷ്, വിഇഒ പി.പി.ബിനില, ജോ.ബിഡിഒ ഗീത, ജനപ്രതിനിധികളായ എം.പി. കുഞ്ഞിരാമൻ, സി.പി.സജിത, ഹേമാമോഹൻ, മുരളി കുളങ്ങരത്ത്, പഞ്ചായത്ത് സെക്രട്ടറി ഗിരിജ, അസി.സെക്രട്ടറി പ്രകാശൻ, രാഷ്ടിയ കക്ഷി പ്രതിനിധികളായ ജമാൽ മൊകേരി, വി.വി.പ്രഭാകരൻ, വി.പി.വാസു, വി രാജൻ മുതലായവരും കെ. മിനി, പി രാജേന്ദ്രൻ എന്നിവരും പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/294676/kunnummal-was-declared-extreme-poverty-free-grama-panchayath)