ശോഭീന്ദ്ര വനം ; കുറ്റ്യാടിയിൽ ചെറു വനങ്ങൾക്കായുള്ള സൗജന്യ വൃക്ഷതൈ വിതരണത്തിന് തുടക്കമായി

ശോഭീന്ദ്ര വനം ; കുറ്റ്യാടിയിൽ ചെറു വനങ്ങൾക്കായുള്ള സൗജന്യ വൃക്ഷതൈ വിതരണത്തിന് തുടക്കമായി
Jun 13, 2025 02:22 PM | By Athira V

കുറ്റ്യാടി: (kuttiadynews.in) പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ശോഭീന്ദ്ര വനം പദ്ധതിയിലേക്കുള്ള സൗജന്യ വൃക്ഷതൈ വിതരണത്തിന്റെ മേഖലാതല ഉദ്ഘാടനം ഫൗണ്ടേഷൻ രക്ഷാധികാരി ഇ കെ സുരേഷ് കുമാർ നിർവഹിച്ചു.

കുറ്റ്യാടി എംഐയുപി സ്‌കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ പിടിഎ പ്രസിഡന്റ് സി എച്ച് ഷരീഫ് അധ്യക്ഷനായി. പരിസ്ഥിതി പ്രവർത്തകൻ ചന്ദ്രൻ ആപ്പറ്റ നാട്ടുമാവിൻ തൈകൾ വിതരണം ചെയ്തു.

സ്കൂൾ പ്രധാനാധ്യാപിക പി ജമീല, ഫൗണ്ടേഷൻ സെക്രട്ടറി സെഡ് എ സൽമാൻ, ട്രഷറർ എം ഷഫീക്ക്, എ വി അമ്പുജക്ഷൻ, പി സാജിദ്, അനുപം ജയിസ്, ലൈല ഹസ്‌ന, ഷാബിൻ അബ്ദുറഹിമാൻ, ഹാഫിസ് പൊന്നേരി, സന്ധ്യ കരണ്ടോട് തുടങ്ങിയവർ സംസാരിച്ചു.

സ്കൂളുകൾക്കും മറ്റ് പൊതു സ്ഥാപനങ്ങൾക്കും അരികെ ചെറു മരങ്ങൾ വെച്ചുപിടിപ്പിക്കുന്ന പദ്ധതിയാണ് ഇത്. വൃക്ഷതൈകൾ വെച്ച് പിടിപ്പിക്കുന്നതിനു പുറമേ അവയുടെ വളർച്ച മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ നിശ്ചിത ഇടവേളകളിൽ ഫോട്ടോ എടുത്ത് ഇതിനായി രൂപവത്കരിച്ചിരിക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

നേരത്തെ താമരശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളിലും ഇതിനായി സൗജന്യ വൃക്ഷത്തൈ വിതരണം നടത്തിയിരുന്നു.

shodheendra Free tree sapling distribution small forests Kuttiadi

Next TV

Related Stories
 നവകേരള സദസ്സ്: കുറ്റ്യാടി മണ്ഡലത്തിൽ ഏഴ് കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി

Jul 30, 2025 03:05 PM

നവകേരള സദസ്സ്: കുറ്റ്യാടി മണ്ഡലത്തിൽ ഏഴ് കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി

കുറ്റ്യാടി മണ്ഡലത്തിൽ ഏഴ് കോടി രൂപയുടെ പദ്ധതികൾക്ക്...

Read More >>
ലോട്ടറി തൊഴിലാളികള്‍ക്ക് ഏകീകൃത ലൈസന്‍സ് കാര്‍ഡ് ഏര്‍പ്പെടുത്തണം -സിഐടിയു

Jul 30, 2025 02:56 PM

ലോട്ടറി തൊഴിലാളികള്‍ക്ക് ഏകീകൃത ലൈസന്‍സ് കാര്‍ഡ് ഏര്‍പ്പെടുത്തണം -സിഐടിയു

ലോട്ടറി തൊഴിലാളികള്‍ക്ക് ഏകീകൃത ലൈസന്‍സ് കാര്‍ഡ് ഏര്‍പ്പെടുത്തണമെന്ന്...

Read More >>
പ്രതിഷേധ സദസ്സ്; വന്യജീവി സംരക്ഷണ നിയമങ്ങള്‍ മനുഷ്യനെ ദ്രോഹിക്കുന്ന നിലയിലാകരുത് -സണ്ണി ജോസഫ് എംഎല്‍എ

Jul 30, 2025 02:02 PM

പ്രതിഷേധ സദസ്സ്; വന്യജീവി സംരക്ഷണ നിയമങ്ങള്‍ മനുഷ്യനെ ദ്രോഹിക്കുന്ന നിലയിലാകരുത് -സണ്ണി ജോസഫ് എംഎല്‍എ

വന്യജീവി സംരക്ഷണ നിയമങ്ങള്‍ മനുഷ്യനെ ദ്രോഹിക്കുന്ന നിലയിലാകരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്...

Read More >>
കയ്യോടെ പൊക്കി; കുറ്റ്യാടിയിൽ യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച വയോധികൻ പിടിയിൽ

Jul 30, 2025 11:55 AM

കയ്യോടെ പൊക്കി; കുറ്റ്യാടിയിൽ യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച വയോധികൻ പിടിയിൽ

കുറ്റ്യാടിയിൽ യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച വയോധികൻ...

Read More >>
ചരിത്രം ഓർമിക്കുന്നത് തെറ്റുകൾ തിരുത്താൻ -റഫീഖ് അഹ്മദ്

Jul 29, 2025 10:52 PM

ചരിത്രം ഓർമിക്കുന്നത് തെറ്റുകൾ തിരുത്താൻ -റഫീഖ് അഹ്മദ്

ചരിത്രം ഓർമിക്കുന്നത് തെറ്റുകൾ തിരുത്താനെന്ന് റഫീഖ് അഹ്മദ്...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall