---
title: "പൂർണ പിന്തുണ; ജൂലൈ ഒമ്പതിന്റെ പണിമുടക്ക് വിജയിപ്പിക്കുമെന്ന് സിഐടിയു കുന്നുമ്മൽ"
english_title: "CITU Kunnummal July 9th strike successful"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/296010/citu-kunnummal-july-9th-strike-successful"
published_at: "2025-06-13T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684bef28dfe9a_1.jpg"
keywords: []
---

# പൂർണ പിന്തുണ; ജൂലൈ ഒമ്പതിന്റെ പണിമുടക്ക് വിജയിപ്പിക്കുമെന്ന് സിഐടിയു കുന്നുമ്മൽ

> **Lead Summary:** **കക്കട്ടിൽ: ** കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ-തൊഴിലാളി ദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് ജൂലൈ ഒമ്പതിന് നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കാൻ സിഐടിയു കുന്നുമ്മൽ പഞ്ചായത്ത് കൺവെൻഷൻ തീരുമാനിച്ചു.

## Article Content

**കക്കട്ടിൽ: ** കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ-തൊഴിലാളി ദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് ജൂലൈ ഒമ്പതിന് നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കാൻ സിഐടിയു കുന്നുമ്മൽ പഞ്ചായത്ത് കൺവെൻഷൻ തീരുമാനിച്ചു.

ജില്ലാ കമ്മിറ്റി മെമ്പർ വി.നാണു ഉദ്ഘാടനം ചെയ്തു. കെ.സി വിജയൻ അധ്യക്ഷത വഹിച്ചു. സിപിഎം. ഏരിയാ സെക്രട്ടറി കെ.കെ.സുരേഷ്, കെ.കെ.രാഘവൻ, ശശീന്ദ്രൻ വട്ടോളി പ്രസംഗിച്ചു. കൺവീനർ കെ.ടി.രാജൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/296010/citu-kunnummal-july-9th-strike-successful)