---
title: "വളയന്നൂരിൽ സാധനം വാങ്ങാൻ വന്ന കുട്ടിയെ കടയുടമ പീഡിപ്പിച്ച കേസ്; പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുക -എസ്ഡിപിഐ"
english_title: "POCSO case filed against shopkeeper molesting child Valayannur"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/296140/pocso-case-filed-against-shopkeeper-molesting-child-valayannur"
published_at: "2025-06-14T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684d1532c95a3_sdpi.jpg"
keywords: []
---

# വളയന്നൂരിൽ സാധനം വാങ്ങാൻ വന്ന കുട്ടിയെ കടയുടമ പീഡിപ്പിച്ച കേസ്; പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുക -എസ്ഡിപിഐ

> **Lead Summary:** **കുറ്റ്യാടി: **വളയന്നൂര്‍ ചിറയ്ക്ക് സമീപത്തെ കടയില്‍ സാധനം വാങ്ങാന്‍ പോയ പതിനൊന്ന് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കടയുടമ നെല്ലിക്ക രാജനെതിരെ കേസ് ഫയല്‍ ചെയ്തിട്ടും അറസ്റ്റു ചെയ്യാത്തത് പ്രതിഷേധാര്‍ഹമെന്ന് എസ്ഡിപിഐ.

## Article Content

**കുറ്റ്യാടി: **വളയന്നൂര്‍ ചിറയ്ക്ക് സമീപത്തെ കടയില്‍ സാധനം വാങ്ങാന്‍ പോയ പതിനൊന്ന് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കടയുടമ നെല്ലിക്ക രാജനെതിരെ കേസ് ഫയല്‍ ചെയ്തിട്ടും അറസ്റ്റു ചെയ്യാത്തത് പ്രതിഷേധാര്‍ഹമെന്ന് എസ്ഡിപിഐ.

പെരുന്നാള്‍ ദിനത്തില്‍ കടയില്‍ അച്ചാര്‍ വാങ്ങാന്‍ പോയ സമയത്ത് പ്രതി പിന്നിലൂടെ വന്ന് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് മാതാവ് പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ പരാതി നല്‍കി ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യാത്തത് പോലീസിന്റെ അനാസ്ഥയാണെന്ന് എസ്ഡിപിഐ.

ഇതിനെതിരെ ഇരയുടെ ഭാഗത്ത് നിന്ന് കൊണ്ട് ശക്തമായ പ്രതിഷേധ പരിപാടിക്ക് പാര്‍ട്ടി നേതൃത്വം നല്‍കുമെന്ന് എസ്ഡിപിഐ വളയന്നൂര്‍ ബ്രാഞ്ച് കമ്മറ്റി വ്യക്തമാക്കി. എസ്ഡിപിഐ വളയന്നൂര്‍ ബ്രാഞ്ച് പ്രസിഡന്റ് ഹമീദ് ടി.പി, സെക്രട്ടറി ജംഷീര്‍ കപ്പുങ്കര, ഉമ്മര്‍, മജീദ് കല്ലാറ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/296140/pocso-case-filed-against-shopkeeper-molesting-child-valayannur)