---
title: "കരുതലിൻ്റെ കരസ്പർശം ഇന്ന് മുതൽ; ക്യൂ കെയർ  കുറ്റ്യാടിയിൽ ഉദ്ഘാടനം ചെയ്തു"
english_title: "QCare kuttiady unani hospital"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/296157/qcare-kuttiady-unani-hospital"
published_at: "2025-06-14T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684d21b2cfef8_acare.jpg"
keywords: []
---

# കരുതലിൻ്റെ കരസ്പർശം ഇന്ന് മുതൽ; ക്യൂ കെയർ  കുറ്റ്യാടിയിൽ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കുറ്റ്യാടി : **കുറ്റ്യാടിക്ക് കരുതലിൻ്റെ കരസ്പർശം ഇന്ന് മുതൽ ആധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന ക്യൂ കെയർ യുനാനി ആയുർവേദ ആശുപത്രി ഇന്ന് കുറ്റ്യാടിയിൽ ഉദ്ഘാടനം ചെയ്തു.

## Article Content

**കുറ്റ്യാടി : **കുറ്റ്യാടിക്ക് കരുതലിൻ്റെ കരസ്പർശം ഇന്ന് മുതൽ ആധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന ക്യൂ കെയർ യുനാനി ആയുർവേദ ആശുപത്രി ഇന്ന് കുറ്റ്യാടിയിൽ ഉദ്ഘാടനം ചെയ്തു.

മികച്ച ചികിത്സാ സൗകര്യങ്ങളോടെ നാടിന് ആശ്വാസമാകാൻ ക്യൂ കെയർ ഒരുങ്ങി കഴിഞ്ഞു. മുൻ മന്ത്രി അഹമ്മദ് ദേവർ കോവിൽ ക്യൂ കെയർ ഉദ്ഘാടനം ചെയ്തു.

ഫിസിയോ തെറാപ്പി യൂണിറ്റും , ഫാർമസിയും ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ക്യൂ കെയർ മാനേജിംഗ് ഡയറക്ടർ അബ്ദുൾ സലാം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ചീഫ് മെഡിക്കൽ ഓഫീസർ ഡോ: അബ്ദുൾ ഹാദി ക്യൂ കെയറിൽ ഒരുക്കിയിരിക്കുന്ന ചികിത്സാ സംവിധാനങ്ങളെ കുറിച്ച് വിശദീകരിച്ചു . ക്യൂ കെയർ മാനേജർ അബ്ദുൾ ജലീൽ സ്വാഗതം പറഞ്ഞു. എച്ച് ആർ മാനേജർ ആഷിക് നന്ദി പറഞ്ഞു.

വാർഡ് മെമ്പർ മജീദ്, പി കെ സുരേഷ് മാസ്റ്റർ , സി എൻ ബാലകൃഷ്ണൻ, ഒ പി മഹേഷ്, എം കെ മൊയ്‌ദു , മനയത്ത് ചന്ദ്രൻ , ചന്ദ്രമോഹൻ , ലത്തീഫ്, അഷറഫ് ചാത്തോത്ത്, തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

ഉദ്ഘാടനത്തോടനുബന്ധിച്ച് 300 പേർക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ് നടന്നു. പ്രസവ ശുശ്രൂഷ, ഉഴിച്ചിൽ എന്നിങ്ങനെ ആയുർവേദ, യുനാനി മേഖലയിലെ എല്ലാ ചികിത്സാരീതികളും ക്യൂ കെയറിൽ ലഭ്യമാക്കും

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/296157/qcare-kuttiady-unani-hospital)