---
title: "ശുചിമുറിയിൽ ഒളികാമറ; കുറ്റ്യാടിലെ അരീക്കര ലാബിന്റെ ബോര്‍ഡ് എറിഞ്ഞ് തകര്‍ത്ത് ബിജെപി പ്രവര്‍ത്തകര്‍"
english_title: "BJP workers throw destroy board Areekkara Lab Kuttiady"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/296174/bjp-workers-throw-destroy-board-areekkara-lab-kuttiady"
published_at: "2025-06-14T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684d35b18e63a_kuttiady.jpg"
keywords: []
---

# ശുചിമുറിയിൽ ഒളികാമറ; കുറ്റ്യാടിലെ അരീക്കര ലാബിന്റെ ബോര്‍ഡ് എറിഞ്ഞ് തകര്‍ത്ത് ബിജെപി പ്രവര്‍ത്തകര്‍

> **Lead Summary:** **കുറ്റ്യാടി: ** കുറ്റ്യാടിയിൽ ശുചിമുറിയിൽ ഒളിഞ്ഞുനോക്കി ദൃശ്യം പകര്‍ത്തിയ സംഭവത്തില്‍ സ്വകാര്യ ലാബിന്റെ ബോര്‍ഡുകള്‍ ബിജെപി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു.

## Article Content

**കുറ്റ്യാടി: ** കുറ്റ്യാടിയിൽ ശുചിമുറിയിൽ ഒളിഞ്ഞുനോക്കി ദൃശ്യം പകര്‍ത്തിയ സംഭവത്തില്‍ സ്വകാര്യ ലാബിന്റെ ബോര്‍ഡുകള്‍ ബിജെപി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു.

കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിക്കു മുന്നിലുള്ള അരീക്കര ലാബിന്റെ ബോര്‍ഡാണ് പ്രവർത്തകർ തകര്‍ത്തത്. നിയോജകമണ്ഡലം ബിജെപി പ്രസിഡന്റ് ഒ.പി മഹേഷിന്റെ നേതൃത്വത്തില്‍ പ്രതിഷേധവുമായി എത്തിയ പ്രവര്‍ത്തകരാണ് മുദ്രാവാക്യങ്ങള്‍ മുഴക്കിയ ശേഷം കല്ലേറ് നടത്തിയത്.

ഇന്നലെ രാത്രി ഒമ്പത് മണിയോടെ ഒരു പെൺകുട്ടി ശുചിമുറിയിൽ പോയപ്പോൾ ചെറിയ ജനാലയ്ക്ക് അരികിൽ മൊബൈൽ ക്യാമറയുമായി ഒരാൾ നിൽക്കുന്നത് കണ്ടു. അവർ ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടുകയായിരുന്നു. പിന്നീട് സിസിടിവി പരിശോധിച്ചപ്പോഴാണ് അരീക്കര സ്വദേശി അസ്ലമാണ് സ്ഥലത്തെത്തിയതെന്ന് മനസ്സിലായത്. ഇയാളെ കുറ്റ്യാടി പൊലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/296174/bjp-workers-throw-destroy-board-areekkara-lab-kuttiady)