Jul 25, 2025 01:25 PM

കുറ്റ്യാടി : (kuttiadynews.in) മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി.എസ് അച്യുതാനന്ദന്റെ വിയോഗ ത്തിൽ കുന്നുമ്മൽ ഏരിയയിലെ വിവിധ ലോക്കലുകളിൽ മൗന ജാഥയും സർവകക്ഷി അനുശോചനവും സംഘടിപ്പിച്ചു. കുറ്റ്യാടിയിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ അധ്യക്ഷയായി. കെ. വി ഷാജി അനുശോചന പ്രമേയം അവതരിപ്പിച്ചു.

എം. എൽ. എ കെ. പി കുഞ്ഞമ്മദ് കുട്ടി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഗവാസ്, ലീബാ സുനിൽ, സബിന മോഹൻ, സി. കെ സുമിത്ര, സി. എൻ ബാലകൃഷ്ണൻ, കെ. ചന്ദ്രമോഹനൻ, പി. കെ സുരേഷ്, വി. പി മൊയ്ക്കു, ശ്രീജേഷ് ഊരത്ത്, ഒ. പി മഹേഷ്, കെ. കെ മോഹൻദാസ്, കെ. വി ചന്ദ്രദാസ്, കെ. കണാരൻ, സി. എച്ച് ശരീഫ്, ഒ. വി ലത്തീഫ് എന്നിവർ സംസാരിച്ചു.

മൊകേരിയിൽ നടന്ന അനുശോചനത്തിൽ കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് വി. കെ റിത്ത അധ്യക്ഷയായി. കെ. കെ ദിനേശൻ, സത്യൻ മൊകേരി, ജമാൽ മൊകേരി, വാസു, എൻ പി ചന്ദ്രൻ, പി. നാണു, പി. സുരേഷ്, വി.പി രജീഷ്, ടി. ടി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. തൊട്ടിൽപ്പാലത്ത് നടന്ന സർവകക്ഷി അനുശോചന യോഗത്തിൽ കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് പി. ജി ജോർജ് അധ്യക്ഷനായി.

വി. കെ സുരേന്ദ്രൻ, എ. ആർ വിജയൻ, പി മോഹനൻ, കെ. സി ബാലകൃഷ്ണൻ, ബോബി മുക്കൻതോട്ടം, കെ. ടി നാണു, ഷംസീർ, അബ്രഹാം തടത്തിൽ, എം. ടി മനോജൻ എന്നിവർ സംസാരി ച്ചു.

കക്കട്ടിലിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ അധ്യക്ഷനായി. കെ. ടി രാജൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ. കെ സുരേഷ്, കെ. കെ ദിനേശൻ, ഏലിയാറ ആന ന്ദൻ, എ. വി നാസറുദ്ദിൻ, നിലിയോട്ട് നാണു, എം. എം രാധാകൃ ഷ്ണൻ, വി. വി പ്രഭാകരൻ, വി.പി കൃഷ്ണൻ, ഷിബിൻ, ആർ. കെ റിൻസി, ഒ. ബാലൻ, ടി. സുധീർ, ലോഹിതാക്ഷൻ, ജൂലിയസ് മിർഷാദ് എന്നിവർ സംസാരിച്ചു.

കായക്കൊടിയിൽ പഞ്ചായത്ത് പ്രസിഡന്റ് ഒ. പി ഷിജിൽ അധ്യക്ഷനായി. കെ. രാജൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. എ. എം റഷീദ്, ഒ. പി മനോജൻ, കെ. കെ. സി കുഞ്ഞബ്ദുള്ള, സത്യനാരായണൻ, പ്രേം രാജ്, മഞ്ചക്കൽ നാണു. എം. കെ മൊയ്തു, രവി പുറ്റങ്കി. കണ്ണംകൈ പത്മനാഭൻ, ഒ. പി ഹരീഷ്, പി. പി സനീഷ്, പി. പി നാണു. കെ. പി അജിത്ത് എന്നിവർ സംസാരിച്ചു. വേളത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. എം കുമാരൻ അധ്യക്ഷനായി. പി. സി ഷൈജു, എൻ. കെ രാമചന്ദ്രൻ, പി. വത്സൻ, കെ. സി മുജീബ് റഹ്മാൻ, കെ. കെ അബ്ദുല്ല, കെ. പി പവിത്രൻ, കെ. സി സിത്താര, ടി. വി ഗംഗാധരൻ, ഇ. കെ നാണു എന്നിവർ സംസാരിച്ചു.

തീക്കുനിയിൽ കെ സുരേഷ് അധ്യക്ഷനായി. ടി. പി. കെ ബാലകൃഷ്ണൻ, എം. എം ഹമീദ്, കായങ്കി മനോജൻ, എ. കെ രാജീവൻ, കെ. സത്യൻ, കെ. രാഘവൻ, കെ. കെ മുഹമ്മദ്, സുമ മലയിൽ, ബിന കോട്ടേമ്മൽ, ടി. വി ഗംഗാധരൻ എന്നിവർ സംസാരിച്ചു. കൈവേലിയിൽ നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി അധ്യക്ഷനായി.

ടി. പി പവിത്രൻ, എൻ. കെ ലീല, വി. എൻ കുഞ്ഞിക്കണ്ണൻ, എം കുഞ്ഞിക്കണ്ണൻ, സലിം, ഒ. പി അനിൽ, കെ. കെ പവിത്രൻ, ശ്രീജിത്ത്, പി. എം സജിത്ത്, വി. നാണു. എ. കെ നാരായണി, കെ. പി കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. കുണ്ടുതോട് നടോൽ രവി അധ്യക്ഷനായി. ജയ്യോൻ ജോസഫ്, പി. പ്രഭാ കരൻ, ദിവാകരൻ, കെ. പി വാസു, ഇ. കെ ബാബു, ഉണ്ണീൻകുട്ടി, തോമസ് പുതക്കുഴി, നാസർ, ലിജി ജയ്യോൻ, ലെനിഷ, മൊയ്തീൻ കുഞ്ഞ്, കെ. വി സജി, എം. കെ ചന്ദ്രൻ, എം. സി കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു.

മരുതോങ്കരയിൽ നടന്ന അനുശോചന യോഗത്തിൽ പ്രസിഡന്റ് കെ. സജിത്ത് അധ്യക്ഷനായി. സി. പി അശോകൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. വിനോദൻ, ടി. കെ അഷറഫ്, ഭാസ്കരൻ പരവത്ത്, ടി. കെ നാണു, കെ. ഒ ദിനേശൻ, കെ. എം സതി, കെ. നാണു. ഇ. കെ മുരളി എന്നിവർ സംസാരിച്ചു.

Condolences pour in Kuttiady on the passing of VS Achuthanandan

Next TV

Top Stories










News Roundup






//Truevisionall