കായക്കൊടി:(kuttiadi.truevisionnews.com) പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് കൊണ്ട് നവീകരിച്ച കായക്കൊടി പഞ്ചായത്തിലെ പട്ടികജാതി വ്യവസായ പരിശീലന കേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ആധുനിക സൗകര്യങ്ങളോട് കൂടിയാണ് ഈ കേന്ദ്രം നവീകരിച്ചിരിക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് ഒ പി ഷിജിൽ അധ്യക്ഷനായ ചടങ്ങിൽ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി സുരേന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം സി എം യശോദ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. വിവിധ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.


അംഗങ്ങളായ എ ഉമ, കെ പി ബിജു, എം ടി കുഞ്ഞബ്ദുള്ള, കുമ്പളംകണ്ടി അമ്മദ്, ഒ പി മനോജൻ, അഷ്റഫ്, അബ്ദുൾ ലത്തീഫ്, അബ്ദുൾ റഫീക്ക്, സി പി ജലജ, കെ ശോഭ, എം ടി അജിഷ, സി കെ ഷൈമ എന്നിവർ സംസാരിച്ചു. രാഷ്ട്രീയപാർടി പ്രതിനിധികളായ ഇ കെ പോക്കർ, കെ രാജൻ എന്നിവരും ആശംസകൾ നേർന്നു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സരിത മുരളി സ്വാഗത പ്രസംഗം നടത്തി, കെ പി സുമതി നന്ദിയും പറഞ്ഞു.
The renovated Scheduled Caste Industrial Training Center in Kayakodi Panchayat was inaugurated.