Jul 24, 2025 08:55 AM

കുറ്റ്യാടി : (kuttiadi.truevisionnews.com) കഴിഞ്ഞ ദിവസങ്ങളിൽ നിർത്തിവെച്ചിരുന്ന കോഴിക്കോട്-കുറ്റ്യാടി റൂട്ടിലെ സ്വകാര്യ ബസ് സർവീസുകൾ ഇന്ന് പുലർച്ചെ മുതൽ പുനരാരംഭിച്ചു. വടകര ആർടിഒ വിളിച്ചുചേർത്ത യോഗത്തിൽ യുവജന സംഘടനകൾ പ്രതിഷേധം അവസാനിപ്പിക്കാൻ തീരുമാനിച്ചതിനെ തുടർന്നാണിത്.

പേരാമ്പ്രയിൽ കഴിഞ്ഞ ദിവസം സ്വകാര്യ ബസിടിച്ച് ജവാദ് എന്ന വിദ്യാർത്ഥി മരിച്ചതാണ് പ്രതിഷേധങ്ങൾക്ക് കാരണം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് മറ്റൊരു ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ജവാദിന്റെ ഇരുചക്ര വാഹനത്തിൽ ഇടിക്കുകയും ബസിന്റെ ടയർ കയറിയിറങ്ങി മരണം സംഭവിക്കുകയുമായിരുന്നു.

ഈ റൂട്ടിലെ സ്വകാര്യ ബസുകളുടെ റണ്ണിങ് ടൈം വർധിപ്പിച്ചു.ബസ് ജീവനക്കാർക്ക് പരിശീലനം നൽകും.പേരാമ്പ്ര, ഉള്ളിയേരി ബസ് സ്റ്റാൻഡുകളിൽ പഞ്ചിങ് സംവിധാനം ഏർപ്പെടുത്തും.യുവജന-വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധംവിദ്യാർത്ഥിയുടെ മരണത്തെ തുടർന്ന് നാല് ദിവസത്തോളം വിവിധ വിദ്യാർത്ഥി-യുവജന സംഘടനകൾ ശക്തമായ പ്രതിഷേധമാണ് നടത്തിയത്.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ പേരാമ്പ്രയിൽ ബസ് തടയുകയും ആർടിഒ ഓഫീസിലേക്ക് പ്രകടനം നടത്തുകയും ചെയ്തു. ആർടിഒയുടെ മുറിയിൽ വാഴ വെച്ച് പ്രതിഷേധിക്കുകയും ചെയ്തു.എസ്എഫ്ഐ പ്രവർത്തകർ ആർടിഒ ഓഫീസ് ഉപരോധിച്ചു.യൂത്ത് ലീഗ് നടത്തിയ മാർച്ചിൽ ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു.ബിജെപി നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.തുടർന്ന് നടന്ന ചർച്ചയിലാണ് പ്രതിഷേധം അവസാനിപ്പിക്കാൻ തീരുമാനമായത്.



Relief for passengers Private buses start running on Kozhikode Kuttiadi route

Next TV

Top Stories










News Roundup






//Truevisionall