വേളം:(kuttiadi.truevisionnews.com) രാഷ്ട്രീയ നാടകം തുടർക്കഥയായ വേളത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജി വച്ച് നയീമ കുളമുള്ളതിൽ. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് രാജി.
പാർട്ടിയുടെ യാതൊരു പിന്തുണയും ഇല്ലാതെ ഭരിക്കുന്നതിനിടെയാണ് പ്രസിഡണ്ട് സ്ഥാനം നയീമ കുളമുള്ളതിൽ വെള്ളിയാഴ്ച നാലുമണിയോടെ രാജി വെച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം മുന്നണി ധാരണ പ്രകാരം കോൺഗ്രസിനെ വിട്ടുകൊടുക്കാനുള്ള പാർട്ടി നിർദേശം ലംഘിച്ച പഞ്ചായത്ത് പ്രസിഡണ്ടിനെയും വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ പാർട്ടി വിപ്പ് ലംഘിച്ച അംഗങ്ങളെയും മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു.


പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട പഞ്ചായത്ത് മുസ്ലിം ലീഗ് അംഗങ്ങൾക്കും പാർട്ടിയിൽ വീണ്ടും തിരിച്ചുവരാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പ്രസിഡന്റ് രാജി വെച്ചത് എന്നും പറയപ്പെടുന്നു. പ്രസിഡണ്ട് രാജിവച്ചതോടെ ഇനി എന്ത് എന്ന ചോദ്യം കോൺഗ്രസ് പാർട്ടിയിൽ ഉടലെടുത്തിട്ടുണ്ട്. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ഭാവി കാര്യങ്ങൾ തീരുമാനിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നുണ്ടെങ്കിലും രാഷ്ട്രീയ വഞ്ചന കാട്ടിയവരോട് കൂട്ടുകൂടേണ്ടന്ന കടുത്ത തീരുമാനത്തിലാണ് അണികൾ.
The president resigned in time for the political drama sequel