നരിപ്പറ്റ: (kuttiadi.truevisionnews.com) കണ്ടോത്ത് കുനി കേന്ദ്രീകരിച്ചു നന്മ എഡ്യൂക്കേഷനൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പെയിൻ ആൻ്റ് പാലിയേറ്റീവ് സെൻ്ററിൻ്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച കുടുംബ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.പാതിരിപ്പറ്റ നുസ്രത്തുൽ ഇസ്ലാം മദ്രസാ ഹാളിൽ മുഹമ്മദ് ഹനാൻ്റെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ അഹമ്മദ് പാതിരിപ്പറ്റ അധ്യക്ഷത വഹിച്ചു.
കൺവീനർ കെ.പി സലാം സ്വാഗതം പറഞ്ഞു. നന്മ ചീക്കോന്ന് ഖത്തർ കമ്മിറ്റി ചെയർമാൻ അർശാദ് പുത്തലത്ത് ഉദ്ഘാടനം ചെയ്തു.നാദാപുരം പെയിൻ ആൻറ് പാലിയേറ്റീവ് സാരഥികളായ റഹിം ഏരത്ത്, ഡോ. കെ.പി സൂപ്പി എന്നിവർ ക്ലാസെടുത്തു. നന്മ ട്രസ്റ്റ് ജോ.കൺവീനർ നസീർ ടി.പി നന്ദി പറഞ്ഞു.
naripatta nanma educational and charitable trust