കായക്കൊടി: (kuttiadi.truevisionnews.com)കായക്കൊടിയിൽ റോഡ് ഗതാഗത യോഗ്യമാക്കാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം. കായക്കൊടി പഞ്ചായത്തിലെ നാലാം വാർഡിൽ, പാലോളി താഴെമുണ്ടിയോട്-ചൊത്തകൊല്ലി, മാവിലപ്പാടി-താഴെ മുണ്ടിയോട് റോഡുകൾ ഗതാഗത യോഗ്യമാക്കിയിട്ട് 30 വർഷമായി. നാട്ടുകാർ നിർമ്മിച്ച ഈ റോഡുകൾ ടാറിങ്ങോ കോൺക്രീറ്റോ ചെയ്യാത്തതിനാൽ പ്രദേശവാസികൾ ദിവസേന ബുദ്ധിമുട്ടുകയാണ്. അതിനാലാണ് അവർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഈ പ്രദേശത്ത് ഏകദേശം 30 വീടുകളുണ്ട്. പുറത്തുനിന്നുള്ളവർ നാട്ടിലേക്ക് എത്തുമ്പോൾ റോഡിന്റെ ശോച്യാവസ്ഥയിൽ പ്രദേശവാസികളെയാണ് കുറ്റപ്പെടുത്തുന്നതെന്ന് അവർ പറയുന്നു. ഇത്രയും മോശം റോഡ് തങ്ങളുടെ വാർഡിൽ മാത്രമാണുള്ളതെന്നും അവർ ചൂണ്ടിക്കാട്ടി. വരുന്ന തിരഞ്ഞെടുപ്പിന് മുൻപ് റോഡുകൾ നന്നാക്കി പ്രെശ്നം പരിഹരിച്ചില്ലെങ്കിൽ വോട്ട് ചെയ്യില്ലെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാർ.
Locals protest against the road not being made suitable for traffic in Kayakodi