കുറ്റ്യാടി: (kuttiadi.truevisionnews.com)നജ്ദാര' എന്ന ശീര്‍ഷകത്തില്‍ 'അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത്' എന്ന പ്രമേയവുമായി ദേവര്‍ കോവില്‍ ശാഖാ മുസ്ലിം യൂത്ത് ലീഗ് നടത്തിയ ഏകദിന ശില്‍പശാല കെ.ടി ഉസ്താദ് നഗറില്‍ സൂപ്പി നരിക്കാട്ടേരിഉദ്ഘാടനം ചെയ്തു .പുതിയ തലമുറയെ ഗ്രസിച്ചിട്ടുള്ള അരാഷ്ട്രീയ വാദം അരാജകത്വത്തിലേക്ക് വഴി നടത്താന്‍ മാത്രമേ ഉപകരികരിക്കുകയുള്ളൂ എന്ന് മുസ്ലിംലീഗ് ജില്ലാ ട്രഷറര്‍ സൂപ്പി നരിക്കാട്ടേരി അഭിപ്രായപ്പെട്ടു. ' .
അനീതിയും അധാര്‍മികതയും അരങ്ങ് വാഴുന്ന പുതിയ കാലത്ത് അതിനെതിരെ പടഹധ്വനി മുഴക്കുന്ന യുവതയിലാണ് സമൂഹം പ്രതീക്ഷയര്‍പ്പിക്കുന്നതെന്നും അതിനായി മുസ്ലിം യൂത്തിഗ് പ്രവര്‍ത്തകര്‍ സമര സജ്ജരാവേണ്ടതുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.യൂത്ത്‌ലീഗ് ജില്ലാ ജന: സെക്രട്ടറി ടി.മൊയ്തീന്‍ കോയ പ്രമേയ പ്രഭാഷണം നടത്തി. വിവിധ സെഷനുകളിലായി 'ന്യൂനപക്ഷ രാഷ്ട്രീയം വെല്ലുവിളികളും വൈതരണികളും' 'മുസ്ലിംലീഗ് ദൗത്യവും ദര്‍ശനവും' എന്നീ വിഷയങ്ങളില്‍ യഥാക്രമം അഡ്വ. ത്വഹാനി, ശരീഫ് സാഗര്‍ തുടങ്ങിയവര്‍ ക്ലാസ്സെടുത്തു . വൈകീട്ട് നടന്ന പൊതുസമ്മേളനം നാദാപുരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് മുഹമ്മദ് ബംഗ്ലത്ത് ഉദ് ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷന്‍ സാജിദ് നടുവണ്ണൂര്‍ മുഖ്യപ്രഭാഷണം നടത്തി.


സി.എച്ച് നാസര്‍ അദ്ധ്യക്ഷനായി . വി.പി കുഞ്ഞബ്ദുല്ല മാസ്റ്റര്‍, വി.വി മുഹമ്മദലി, ഇ.ഹാരിസ് എ.എഫ് റിയാസ് മാസ്റ്റര്‍, കെ.കെ.സി കുഞ്ഞബ്ദുല്ല മാസ്റ്റര്‍, വി.അബ്ദുല്‍ ജലീല്‍, സി.കെ റാഷിദ്, ഇ.പി മുഹമ്മ ദലി, വി.വി സഫീര്‍, പി.വി കുഞ്ഞബ്ദുല്ല, എന്‍.കെ കുഞ്ഞാ ലി ഹാജി, കെ.കെ അശ്‌റഫ്, വി.വി സജീര്‍, ശമ്മാസ് ചങ്ങരംകുളം, സജീര്‍ വാളാഞ്ചി, ഫാരിജ് ടി.വി, ലത്തീഫ് ഷാ പി.വി, ജസീര്‍ അബ്ദുല്ല, മുഫീ ദ് റഹ്‌മാന്‍, പി.വി ശാഹിദ്, സി നാന്‍ പി.കെ, സലീമ ടീച്ചര്‍,
അരീക്കല്‍ വഹീദ, പി.കെ ഫൗസി യ,നൗഷിറ എന്‍.പി, റസീന ഓ ണിയില്‍, സമീറ എന്‍.കെ.സ് മിറ സി.കെ, ഹസീന എ.കെ, മുനീറ എസ്.കെ, ഹാജറ കെ.കെ, ടി.കെ ജമാല്‍, കെ.പി സൈനുദ്ദീന്‍, ഒ.വി ജൗഹര്‍, സി.കെ ഫൈസല്‍, ശഹൂദ് പി.കെ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു. ജൗഹര്‍ അബ്ദുല്ല സ്വാഗതവും സി.കെ റഷിദ് നന്ദി പറഞ്ഞു. അശ്‌റഫ് പാലപ്പെട്ടിയും സംഘവും നയിച്ച സൂഫി സംഗീത വിരുന്നും അരങ്ങേറി.
Soopi Narikkattery commented that the apolitical argument that has gripped the new generation has led to anarchy.