Jul 21, 2025 03:29 PM

കുറ്റ്യാടി : (kuttiadi.truevisionnews.com) കുറ്റ്യാടി -കോഴിക്കോട് റൂട്ടിലുള്ള സ്വകാര്യ ബസുകളുടെ മത്സരയോട്ടം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ കുറ്റ്യാടി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനും ട്രാൻസ്പോർട്ട് കമ്മീഷണർക്കും നിവേദനം നൽകി.

സ്വകാര്യ ബസുകളുടെ അശ്രദ്ധയും അമിത വേഗതയും മത്സര ഓട്ടവും കാരണം നിരവധി ജീവനുകൾ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ജീവന് സുരക്ഷിതത്ത്വമൊരുക്കാൻ ബന്ധപ്പെട്ട അധികാരികൾ കർശന നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് എസ്.ഡി.പി.ഐ. പഞ്ചായത്ത് പ്രസിഡണ്ട് മനാഫിന്റെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.

നിവേദനത്തിന്റെ അടിസ്ഥാനത്തിൽ വിഷയം പഠിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു.



SDPI submits a petition to the Transport Minister demanding an end to the private bus race

Next TV

Top Stories










News Roundup






//Truevisionall