നരിപ്പറ്റ:(kuttiadi.truevisionnews.com) നരിപ്പറ്റ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തക,മെമ്പർഷിപ്പ് ക്യാമ്പയിനിൻ്റെ ഭാഗമായി വൈറ്റ് ഗാർഡ് സംഗമം നടത്തി. മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി എം.പി ജാഫർ പരിപാടി ഉദ്ഘാടനം ചെയ്തു. അൻസാർ ഓറിയോൺ യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് അധ്യക്ഷനായി.
വൈറ്റ് ഗാർഡ് ഭാരവാഹികളായി മുഹമ്മദ് പുതിയെടുത്ത്, ഹിദാഷ് ടി , കോഡിനേറ്റർ നൗഷാദ് പാലയാട്, ക്യാപ്റ്റൻ സാബിത്ത് കെ.കെ , വൈസ് ക്യാപ്റ്റൻ ശറഫുദ്ധീൻ പാതിരിപ്പറ്റ എന്നിവരെ തെരഞ്ഞെടുത്തു.ടി.വി ഖമറുദ്ദീൻ, പി.കെ റഈസ്, മുഹമ്മദലി തിനൂർ, നജീബ് ടി.ബി, ഫൈസൽ സി.പി, സിയാദ് പാലോൽ, മൻസൂർ കൈവേലി, നൗഷാദ് പാലയാട്, സാബിത്ത് കെ.കെ തുടങ്ങിയവർ പങ്കെടുത്തു .
White Guard held a meeting as part of its membership campaign