കുറ്റ്യാടി:(kuttiadi.truevisionnews.com)മരുതോങ്കര സര്‍വീസ് സഹകരണ ബാങ്കിന്റെ ഒന്നാം വാര്‍ഷികാഘോഷവും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കല്‍ ചടങ്ങും നടത്തി. പരിപാടി ലാന്റ് ബോര്‍ഡ് മെമ്പര്‍ കെ.ടി ജയിംസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.കെ പാര്‍ത്ഥന്‍ മാസ്റ്റര്‍ അധ്യക്ഷതനായി . സെക്രട്ടറി കെ.സി പവിത്രന്‍ സ്വാഗതം പറഞ്ഞു.
കുറ്റ്യാടി യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ കെ ധനരാജ്, ബേങ്ക് വൈസ് പ്രസിഡന്റ ടി.കെ അശ്‌റഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന കുരാറ, അജിത പവിത്രന്‍, സമീറ പുളിയുള്ളതില്‍, വിവിധ രാഷ്ട്രീയ നേതാക്കളായ ടി. പവിത്രന്‍, വി.കെ അബ്ദുള്ള, കെ.ജെ സബാസ്റ്റ്യന്‍, പി.ഭാസ്‌കരന്‍, കെ.ജിഗേഷ്, ഡയരക്ടര്‍മാരായ പി.പി.കെ നവാസ്, സനല്‍ വക്കത്ത്, ഷെര്‍ലി കെ.ജോര്‍ജ്ജ്, ജയ്സല്‍ കെ.സക്കറിയ, നസി മ ജമാല്‍, അബിന്‍ ബാബു, വി.വി വിന്‍സി, പി.എം തോമസ്, അസി. സെക്രട്ടറി ടി.ടി ഷാജി സംസാരിച്ചു. നോഡല്‍ ഓഫീസര്‍ കെ.സി ബിനീഷ് നന്ദി പറഞ്ഞു.
Maruthonkara Service Cooperative Bank held its annual celebration and felicitation ceremony