കാവിലുംപാറ: കാവിലുംപാറ പഞ്ചായത്തിലെ കാട്ടുമൃഗശല്യം തടയാൻ വനംവകുപ്പ് നബാർഡ് സഹായത്തോടെ അഞ്ചുകോടി രൂപയുടെ ഫെൻസിങ് പദ്ധതി നടപ്പാക്കുന്നു. കരിങ്ങാട്, ചുരണി, മൂന്നാം പെരിയ, മുറ്റത്ത് പ്ലാവ് തുടങ്ങിയ പ്രദേശങ്ങളിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന വന്യമൃഗശല്യം കാരണം ജനങ്ങൾ ബുദ്ധിമുട്ടിലായിരുന്നു. ഈ പ്രദേശങ്ങളിലെ നാട്ടുകാരുടെ നിസ്സഹായാവസ്ഥ കണക്കിലെടുത്താണ് പദ്ധതിനടപ്പാക്കുന്നത്.
ഊരാളുങ്കൽ ലേബർ കോ ൺട്രാക്ട് സൊസൈറ്റിക്കാണ് ചുമതല. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കാവിലുംപാറ പഞ്ചായത്ത് ഓഫീസിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും കർഷക പ്രതിനിധി കളുടെയും യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡൻ്റ് പി ജി ജോർജ് അധ്യക്ഷനായി.


കുറ്റ്യാടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ഷം നാദ് പദ്ധതി വിശദീകരിച്ചു. പഞ്ചാ യത്ത് വൈസ് പ്രസിഡൻ്റ അന്നമ്മ ജോർജ്, സ്ഥിരം സമിതി അധ്യക്ഷൻ മണലിൽ രമേശൻ, വാർഡ് അംഗങ്ങളായ പി കെ പുരുഷോ ത്തമൻ, അനിൽ പരപ്പുമ്മൽ, കർഷക പ്രതിനിധികളായ എ ആർ വി ജയൻ, ബോബി മുക്കൻതോട്ടം, കെ പി രാജൻ, റോബിൻ ജോസഫ്, ഗോപി വൃന്ദാവനം, ഫോറസ്റ്റർ മാരായ സത്യൻ, ഷെനിൽ എന്നിവർ സംസാരിച്ചു.
ചുരണിയിലും കരിങ്ങാടും ഭീതി പടർത്തുന്ന കാട്ടാനക്കുട്ടികളെ പിടികൂടുന്നതിനു വേണ്ടി ഡോ. അരുണിന്റെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും എത്രയും പെട്ടെന്ന് അവയെ പിടികൂടുമെന്നും റെയ്ഞ്ച് ഓഫീസർ പറഞ്ഞു
five crore project to prevent wild animal nuisance in Kavilumpara